73 ശതമാനം കേരള എംപിമാർ വിവിധ കേസുകളിൽ പ്രതി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കേരളത്തിലെ എംപിമാരിൽ 73 ശതമാനം പേർ വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നാഷണൽ ഇലക്ഷൻ വാച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കുമ്പോൾ എം.പി.മാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ ഏ.ഡി. ആർ. കണ്ടെത്തിയ വിവരങ്ങളാണിത്. അതേസമയം ദേശീയതലത്തിൽ 40 ശതമാനം എംപിമാരാണ് ഇത്തരത്തിൽ വിവിധ കേസുകളിൽ പ്രതികളായിട്ടുള്ളത്. ബിഹാറിലും മഹാരാഷ്ട്രയിൽ നിന്നുമുള്ള എംപിമാരാണ് കേരളത്തിന് പിറകെ രണ്ടാം സ്ഥാനത്തുള്ളത്.

മൂന്നാം സ്ഥാനത്ത് തെലുങ്കാനയുമുണ്ട്. എന്നാൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരിലധികവും ബീഹാറിലാണ്. ഇവരിൽ 50 ശതമാനവും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളിൽപ്പെട്ടവരാണ് രാജ്യത്തെ എംപിമാരിൽ 32 ശതമാനത്തിന്റെ പേരിൽ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

21 ശതമാനം എംപിമാർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പങ്കുള്ളവരും ഇവരിൽത്തന്നെ നാല് എംപിമാർ ബലാത്സംഗക്കേസ്സുകളിൽപ്പെട്ടവരുമാണ്. പാർട്ടി തിരിച്ചുള്ള കണക്കുകൾ പ്രകാരം ബീഹാറിലെ രാഷ്ട്രീയ ജനതാദൾ(ആർജെഡി) എംപിമാരാണ്  കൂടുതലും ക്രിമിനൽ കേസുകളിൽപ്പെട്ടിട്ടുള്ളത്. ബിജെപിക്ക് ലോക്സഭയിലും രാജ്യസഭയിലുള്ള 385 എംപിമാരിൽ 139 പേരും ക്രിമിനൽ കേസ്സിൽ പ്രതികളാണ്.

LatestDaily

Read Previous

പ്രതിഭാ രാജന്‍ അന്തരിച്ചു

Read Next

എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ