ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുൻ നഗരസഭാ ചെയർമാൻ വി. വി. രമേശൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന സിപിഎം യാത്രികൻ െമഹമൂദ് മുറിയനാവിക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി കല്ലൂരാവിയിലെത്തിയതിനെ തുടർന്ന് ലീഗ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഇരുവിഭാഗവും ചിത്രങ്ങൾ പുറത്ത് വിട്ടു.
അസമയത്ത് െമഹമൂദിനൊപ്പം രമേശൻ കല്ലൂരാവിയിലെത്തിയത് വോട്ട് കച്ചവടത്തിനാണെന്നാരോപിച്ചാണ് ലീഗ് പ്രവർത്തകർ മുൻ ചെയർമാനും കൗൺസിലർക്കുമെതിരെ തിരിഞ്ഞത്. രാത്രി സുഹൃത്തിനെ കാണാനെത്തിയതാണെന്ന് കല്ലൂരാവിയിൽ തടിച്ചു കൂടിയവരോട് െമഹമൂദ് ആവർത്തിച്ചെങ്കിലും ലീഗ് പ്രർത്തകർ വിട്ടില്ല. രാത്രികാല സന്ദർശനത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ, രമേശനും, മെഹമൂദും കല്ലൂരാവിയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രചാരണത്തിനെതിരെയാണ് രമേശനെ അനുകൂലിക്കുന്നവർ മറുചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. രമേശനും മെഹമൂദും വീട്ടിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തോടൊപ്പം, മുസ്്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ചുള്ള പോസ്റ്റും മുൻ ചെയർമാനെ അനുകൂലിക്കുന്നവർ ലീഗിനെതിരെ പുറത്ത് വിട്ടു.
സുശാന്തിന്റെ വീട്ടിലുണ്ടായ ചടങ്ങിനെത്തിയതാണ് മെഹമൂദിനൊപ്പം രമേശനെന്ന് വ്യക്തമാക്കിയ പോസ്റ്റിന് പക്ഷെ പിതൃത്വമില്ല. മുൻ ചെയർമാനും സന്തത സഹചാരി െമഹമൂദും രാത്രി കല്ലൂരാവിയിലെത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങൾ തീരദേശ മേഖലയിൽ ചൂട് പിടിച്ച ചർച്ചയാണ്.