ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കൈക്കൂലി ക്കേസ്സിൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റൻഡും അറസ്റ്റിലായി ജയിലിൽ പോയതിന് ശേഷം ചിത്താരി വില്ലേജ് ഓഫീസ് അനാഥമായി. ചിത്താരി ചാമുണ്ഡിക്കുന്ന് ടൗണിൽ പ്രവർത്തിക്കുന്ന വില്ലേജാപ്പീസിൽ മാസം ഒന്നു കഴിഞ്ഞിട്ടും പുതിയ വില്ലേജ് ഓഫീസറെ നിയമിച്ചിട്ടില്ല. ക്ലാർക്കായ ഒരു സ്ത്രീ മാത്രം വില്ലേജ് ഓഫീസിൽ വന്നുപോകുന്നുവെങ്കിലും, ജനങ്ങൾക്കാവശ്യമായ ഒരു രേഖകളും നൽകാൻ ഈ വില്ലേജ് ഓഫീസിൽ ആളില്ല.
2023 നവംബർ 24-നാണ് ചിത്താരി വില്ലേജ് ഓഫീസർ കയ്യൂർ സ്വദേശി അരുണിനെയും അസി. വില്ലേജാപ്പീസർ സുധാകരനെയും കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് കൈയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തത്. അരുൺ വാങ്ങിയത് 2000 രൂപയും സുധാകരൻ 1000 രൂപയും പട്ടാപ്പകൽ കൈക്കൂലി വാങ്ങിയാണ് വിജിലൻസിന്റെ പിടിയിലായത്.
ചിത്താരി സ്വദേശിയും പ്രവാസിയുമായ ഏ.പി. ബഷീറിന്റെ പക്കൽ നിന്നാണ് ഇരുവരും കൈക്കൂലിപ്പണം പറ്റിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത ഇരുവരെയും തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികൾക്ക് ഇനിയും കോടതി ജാമ്യം നൽകിയിട്ടില്ല.
പകരം വില്ലേജ് ഓഫീസറെ നിയമിക്കേണ്ടത് ജില്ലാ കലക്ടറാണ്. പുല്ലൂർ വില്ലേജാപ്പീസർക്കാണ് ചിത്താരി വില്ലേജ് ഓഫീസറുടെ താൽക്കാലിക ചുമതലയെങ്കിലും, പുല്ലൂർ വില്ലേജ് ഓഫീസർ ചിത്താരി വില്ലേജാപ്പീസിൽ എത്താറില്ല. നിരവധി ജനങ്ങൾ നിത്യവും പലവിധ ആവശ്യങ്ങൾക്കായി ചിത്താരി വില്ലേജാപ്പീസിൽ വന്ന് ആപ്പീസറില്ലെന്ന കാരണത്താൽ തിരിച്ചു പോകുന്നത് പതിവാണ്.