സ്വന്തം ലേഖകൻ
വിദ്യാനഗർ: വീട് കുത്തിത്തുറന്ന് പണവും സ്വർണ്ണവും മോഷ്ടിച്ചുവെന്ന പരാതിയിൽ വിദ്യാനഗർ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ചെങ്കള സന്തോഷ്നഗർ സജിന വില്ലയിലെ സത്താറിന്റെ ഭാര്യ ഹാജിറ സത്താറിന്റെ 52, പരാതിയിലാണ് കേസ്. സെപ്തംബർ 6-ന് വൈകുന്നേരം അഞ്ച് മണിക്കും പതിനൊന്ന് മണിക്കുമിടയിലാണ് ഹാജിറയുടെ വീടിന്റെ അടുക്കള വശത്തെ വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും സ്വർണ്ണവും പണവും കവർന്നത്. ഷെൽഫിനുള്ളിൽ സൂക്ഷിച്ച 3 പവന്റെ സ്വർണ്ണമാല, 15000 രൂപ എന്നിവയാണ് കാണാതായത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. ഹാജിറയുടെ പരാതിയിൽ കേസ്സെടുത്ത വിദ്യാനഗർ പോലീസ് പ്രതിക്ക് വേണ്ടി വ്യാപകമായ അന്വേഷണമാരംഭിച്ചു