കാസർകോട്: പേവിഷബാധയ്ക്കെതിരായ വാക്സിനേഷൻ സെപ്റ്റംബറിൽ തന്നെ നൽകി എല്ലാ വളർത്തു നായകൾക്കും പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്നും നിർബ്ബന്ധമായും ലൈസൻസ് എടുക്കണമെന്ന് അനിമൽ ബർത്ത് കൺട്രോൾ റിവ്യൂ മീറ്റിംഗിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ലൈസൻസ് കൂടാതെ നായ്ക്കളെ വളർത്തുന്നത് കുറ്റകരമാണെന്നും അവർക്കെതിരെ പിഴയും മറ്റു നിയമ നടപടികളും ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.