പോസ്റ്റ് ഓഫീസിൽ  തീപ്പിടുത്തം

സ്വന്തം ലേഖകൻ

മടിക്കൈ : എരിക്കുളം പോസ്റ്റ് ഓഫീസിൽ തീപ്പിടിച്ച് സാധനങ്ങൾ കത്തി നശിച്ചുവെന്ന പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു. എരിക്കുളം പോസ്റ്റ് ഓഫീസ് ജീവനക്കാരി പടിഞ്ഞാറ്റം കൊഴുവൽ ജ്യോതി ഭവനിലെ കെ. അരുൺകുമാറിന്റെ ഭാര്യ കെ. ശ്രീരതിയുടെ 31, പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ 6 മണിക്കാണ് എരിക്കുളത്ത് പ്രവർത്തിക്കുന്ന എരിക്കുളം പോസ്റ്റ് ഓഫീസിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പിടുത്തമുണ്ടായത്.  തീപ്പിടുത്തതിൽ 5000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.

LatestDaily

Read Previous

നവ്യയെ കാണാന്‍ സച്ചിന്‍ കൊച്ചിക്ക് പറന്നത് 20 തവണ; ഇഡിയുടെ കുറ്റപത്രം പുറത്ത്

Read Next

മകന് മുന്നിൽ അമ്മയുടെ രഹസ്യക്കാരുടെ അശ്ലീല പ്രകടനം, പതിനഞ്ചുകാരനായ മകന്റെ പരാതിയിൽ 3 പേർക്കെതിരെ കേസ്