ഫാഷൻ ഗോൾഡ് തട്ടിപ്പിൽ വീണ്ടും കേസ്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : പ്രമാദമായ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ചന്തേര പോലീസ് ഒരു കേസ്സ് കൂടി ഇന്ന് റജിസ്റ്റർ ചെയ്തു. വെസ്റ്റ് എളേരി അരിയങ്കല്ല് സ്വദേശിയുടെ പരാതിയിലാണ് കേസ്സ്. അരിയങ്കല്ല് അഞ്ചില്ലത്ത് ഹൗസിൽ സി.വി. മുഹമ്മദ് 66, കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തെത്തുടർന്ന് ചന്തേര പോലീസിനോട് കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

2017 മെയ് 6-നാണ് സി. വി. മുഹമ്മദ് ഫാഷൻ ഗോൾഡിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചത്. ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി.കെ. പൂക്കോയയുടെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്. കൂടുതൽ പലിശയും ലാഭ വിഹിതവും നൽകാമെന്ന് മോഹിപ്പിച്ചാണ് മുഹമ്മദിനെ ടി.കെ. പൂക്കോയ വലയിലാക്കിയത്.

പണം തിരിച്ച് കിട്ടാത്തതിനെത്തുടർന്നാണ് ഇദ്ദേഹം കോടതിയിൽ അന്യായം ബോധിപ്പിച്ചത്. കേസ് ചന്തേര പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.  ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് മുഖ്യപ്രതികളായ ടി.കെ. പൂക്കോയയ്ക്കും മുൻ മുസ്ലിം ലീഗ് എംഎൽഏ എം.സി. ഖമറുദ്ദീനും മുഖ്യപ്രതികളായ പ്രമാദമായ ഈ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ്സിൽ ബഡ്സ് ആക്ട് കൂടി ചുമത്തിയതിനാൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

ബന്ധുക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു

Read Next

കോൺഗ്രസ് നേതാവ്  ഷാർജയിൽ മരിച്ചു