ബന്ധുക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ബന്ധുക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പള്ളിക്കര സ്വദേശിക്കെതിരെയുള്ള പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് രണ്ട് വഞ്ചനാക്കേസുകൾ റജിസ്റ്റർ ചെയ്തു. കല്ലിങ്കാൽ ഷബാന മൻസിലിൽ ഷാനവാസിന്റെ ഭാര്യ കെ. ഷബാന 36, ഷബാന മൻസിലിൽ പി.പി. മുഹമ്മദ് 65, എന്നിവരുടെ പരാതിയിൽ ഇവരുടെ ബന്ധുവായ പള്ളിക്കര പള്ളിപ്പുഴ പി.പി. ഹൗസിൽ അബ്ദുള്ളയുടെ മകൻ പി.പി. അഹമ്മദ് കബീറിനെതിരെയാണ് 38, ഹോസ്ദുർഗ്ഗ് പോലീസ് രണ്ട് വഞ്ചനാക്കേസുകൾ റജിസ്റ്റർ ചെയ്തത്.

ഷബാനയുടെ പിതൃസഹോദര പുത്രനായ അഹമ്മദ് കബീർ ഷബാനയുടെ പേരിൽ അജാനൂർ അർബൻ സഹകരണ സൊസൈറ്റിയിലുള്ള അക്കൗണ്ടിൽ നിന്നും 4,48,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഷബാനയും അജാനൂർ സഹകരണ ബാങ്ക് അധികൃതരും തമ്മിലുള്ള വാടക കേസ്സിന് പണമാവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അഹമ്മദ് കബീർ ഷബാനയുടെ മാതാവിനെ സ്വാധീനിച്ച് യുവതിയുടെ രണ്ട് ബ്ലാങ്ക് ചെക്കുകൾ കൈക്കലാക്കിയത്.  ഇൗ ചെക്കുകളിൽ വ്യാജ ഒപ്പിട്ടാണ് പണം തട്ടിയെടുത്തത്.

പി.പി. മുഹമ്മദിന്റെ സഹോദരപുത്രനായ അഹമ്മദ് കബീർ 2018 ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിലാണ് മുഹമ്മദിന്റെ പേരിൽ ബറോഡ് ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലുള്ള അക്കൗണ്ടിൽ നിന്നും 14,58,000 രൂപ തട്ടിയെടുത്തത്. ഇതിന് പുറമെ 2021 ജൂലായ് മാസത്തിൽ മുഹമ്മദിന്റെ അക്കൗണ്ടിലെ ഫോൺ നമ്പർ മാറ്റി സ്വന്തം നമ്പറാക്കി ഗൂഗിൾപേ വഴി ഭീമമായ തുക തട്ടിയെടുത്തുവെന്നാണ് പരാതി.

LatestDaily

Read Previous

ഭൂമി തരം മാറ്റൽ കാലതാമസത്തിൽ സർക്കാർ  ഇടപെട്ടു

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ വീണ്ടും കേസ്