വനിതാ സഹകരണസംഘം തെരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥികൾക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വാഴുന്നോറൊടി വനിതാ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഔഗ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച റിബൽ സ്ഥാനാർത്ഥികളുടെ പേരിൽ  ഡിസിസി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചു.

വാഴുന്നോറൊടി വനിതാ സഹകരണ സംഘത്തിൽ നടക്കുന്ന ഡയരക്ടർ ബോർഡംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തീരുമാനിച്ച ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന റിബലുകൾക്കെതിരെയാണ് ഡിസിസി നേതൃത്വം അച്ചടക്കത്തിന്റെ വടിയെടുത്തത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള വനിതാ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരായ എം.സുമതി, പി.വി. ഗീത, പി. ജാനു, കെ.വി. മിനി, കെ. ലിജി എന്നിവർക്കെതിരെയാണ് ഡിസിസി നേതൃത്വം അച്ചടക്ക നടപടിയെടുത്തത്.

പാർട്ടി നേതൃത്വം  നാമ നിർദ്ദേശ പത്രിക പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടും, അത് ലംഘിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ അറിയിച്ചു.

LatestDaily

Read Previous

കാലവർഷം ചതിച്ചു; കർഷകർക്ക് കണ്ണീർക്കൊയ്ത്ത്

Read Next

എസ്ഐയെ ആക്രമിച്ച മുസ്ലിം ലീ​ഗ് ജില്ലാ പഞ്ചായത്തം​ഗം അറസ്റ്റിൽ