നീലേശ്വരത്ത് ബിജെപി – ഡിവൈഎഫ്ഐ സംഘർഷം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പരസ്യബോർഡുകളും കൊടിയും സ്ഥാപിച്ചതിനെച്ചൊല്ലി നീലേശ്വരത്ത് ബിജെപി- ഡിവൈഎഫ്ഐ സംഘർഷം. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി നീലേശ്വരം പേരോലിൽ കൊടി സ്ഥാപിച്ചതിനെതിരെയാണ് ബിജെപി -ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

ബിജെപി പ്രവർത്തകർ സ്ഥാപിച്ചിരുന്ന കൊടികൾ ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ വീണ്ടും സ്ഥലത്തെത്തി കൊടി പുനഃസ്ഥാപിച്ചു. സംഘർഷ സാധ്യതയെത്തുടർന്ന് ഇരുകൂട്ടരെയും ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ വിളിച്ച് പോലീസ് ചർച്ച നടത്തി.

LatestDaily

Read Previous

വാഹനമോഷ്ടാക്കൾ പിടിയിൽ

Read Next

ഭർത്താവ് അബോധാവസ്ഥയിൽ ഭാര്യ ആസിഡ് കഴിച്ചു