ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കോട്ടച്ചേരി സഹകരണ ബാങ്കിന്റെ മാണിക്കോത്ത് ശാഖയിൽ സ്വർണ്ണപ്പണയ തിരിമറിയിൽ 58 ലക്ഷം രൂപ തട്ടിയെടുത്ത അജാനൂർ അതിയാൽതെരുവിലെ ടി. നീനയെ ജാമ്യത്തിലെടുക്കാൻ പാർട്ടിക്കാരും ബന്ധുക്കളുമായി ആരും ഇനിയുമെത്തിയില്ല. ബാങ്കിൽ പലരും പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങൾ ബാങ്ക് ലോക്കറിലെ സഞ്ചിയിൽ നിന്ന് അതി രഹസ്യമായി എടുത്ത ശേഷം സ്വർണ്ണം മറ്റു നാലുപേരുടെ പേരിൽ ഇതേബാങ്കിൽ തന്നെ വീണ്ടും പണയപ്പെടുത്തിയാണ് 58 ലക്ഷം രൂപ കൈക്കലാക്കിയത്.
പണം തട്ടാൻ ബാങ്ക് നീനയ്ക്ക് കൂട്ടുനിന്ന നാലുപേരും ഈ കേസ്സിൽ പ്രതികളാണ്. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നീന അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയെങ്കിലും കൂട്ടു പ്രതികൾ എല്ലാവരും കഴിഞ്ഞ ഒരു മാസക്കാലമായി ഒളിവിലാണ്. ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്ത നീനയെ കോടതി വീണ്ടും ജയിലിലേക്കയച്ചു. സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന നീന ഇപ്പോൾ താമസിക്കുന്നത് കാഞ്ഞങ്ങാട് ആലയി പ്രദേശത്താണ്.