ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : കേരള ഹൈക്കോടതി പൊളിച്ചുമാറ്റാൻ നിർദ്ദേശിച്ച അജാനൂർ കോയാപ്പള്ളിയിലെ അനധികൃത കെട്ടിടം ഗ്രാമപഞ്ചായത്ത് പൊളിച്ചുമാറ്റാതെ മൂന്നുമാസക്കാലം ഉരുണ്ടുകളിച്ച ഗ്രാമപഞ്ചായത്തിന് അതിഞ്ഞാലിലെ ഹരജിക്കാരി പാലക്കി ഫൗസിയ പഞ്ചായത്ത് സിക്രട്ടറിക്കയച്ച വക്കീൽ നോട്ടീസും പഞ്ചായത്ത് സിക്രട്ടറി ടി.വി. ശ്രീകുമാരി അതി സമർത്ഥമായി പൂഴ്്ത്തി വെച്ചു.
കോട്ടിക്കുളം തിരുവക്കോളിയിലെ സമ്പന്നൻ ഏ.കെ. റഹ്ത്തുള്ളയാണ് പൊതുമരാമത്ത് റോഡ് കയ്യേറി കെഎസ്ടിപി റോഡിന് കിഴക്കുഭാഗം അതിഞ്ഞാൽ കോയാപ്പള്ളിക്കടുത്ത് അരസെന്റ് ഭൂമി കയ്യേറി സ്വന്തമായി കെട്ടിടം പണിതുയർത്തി വാട്ടർ പ്യൂരിഫയർ സ്ഥാപനത്തിന് പ്രതിമാസം 5000 രൂപ വാടകയ്ക്ക് നൽകിയത്. ഏ.കെ. റഹ്മത്തുള്ള സ്ഥലത്ത് കെട്ടിടം പണിതുയർത്തിയതോടെ തൊട്ടുപിറകിൽ താമസിക്കുന്ന പ്രവാസി ഹസൈനാറിന്റെ കുടുംബത്തിന് സ്വന്തം വീട്ടിലേക്കുള്ള ഒരടിമാത്രമായി ചുരുങ്ങുകയായിരുന്നു.
കെട്ടിട നിർമ്മാണച്ചടങ്ങൾ പൂർണ്ണമായും ലംഘിച്ച് റഹ്മത്തുള്ള പണിതീർത്ത കെട്ടിടം അനധികൃതമാണെന്നും താമസിച്ചുവരുന്ന വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് റഹ്മത്തുള്ള കെട്ടിടം പണിതതെന്നും, ഇൗ അനധികൃത കെട്ടിടം പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് ഫൗസിയ 4 വർഷം മുമ്പ് പഞ്ചായത്ത് സിക്രട്ടറിയുടെയും ഇതര അധികാരികളുടെയും വാതിലിൽ മുട്ടി സങ്കടമറിയിച്ചുവെങ്കിലും, ഇൗ അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ ബാധ്യസ്ഥരായ പഞ്ചായത്ത് സിക്രട്ടറിയും വില്ലേജ്, പൊതുമരാമത്ത് അധികൃതരും മിണ്ടിയില്ല.
കെട്ടിടം പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 2023 മാർച്ച് 16-നാണ് സിക്രട്ടറി ടി.വി. ശ്രീകുമാരി ഇൗ നടപടിക്രമം എഴുതിയുണ്ടാക്കി ഫയലിൽ വെച്ചത് തീയ്യതി 2023 ജൂൺ 1-ാം തീയ്യതിയാണ്. അപ്പോഴേയ്ക്കും ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിട്ടും കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഒന്നും ഗ്രാമപഞ്ചായത്ത് സ്വീകരിക്കാതെ വന്നപ്പോൾ,
ഫൗസിയയുടെ ഭർത്താവ് പ്രവാസിയായ ഹസൈനാർ ഹൈക്കോടതിയിൽ പഞ്ചായത്ത് സിക്രട്ടറിയെ എതൃകക്ഷിയാക്കി കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുമെന്ന് കാണിച്ച് പഞ്ചായത്ത് സിക്രട്ടറിക്ക് വക്കീൽ നോട്ടീസയച്ചത് 2023 മെയ് 5-നാണ്. ഇൗ വക്കീൽ നോട്ടീസ് കൈപ്പറ്റിയപ്പോഴാണ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് അനധികൃത കെട്ടിടം പൊളിച്ചു മാറ്റിയെന്ന് ബോധിപ്പിക്കാൻ ടി.വി. ശ്രീകുമാരി പുതിയ നടപടി ക്രമം എഴുതിയുണ്ടാക്കിയത്. കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ പി. നാരായണനാണ് പഞ്ചായത്ത് സിക്രട്ടറിക്ക് വക്കീൽ നോട്ടീസയച്ചത്. നോട്ടീസിന് മറുപടി അയക്കേണ്ട സാമാന്യ മര്യാദ പോലും പഞ്ചായത്ത് കാണിച്ചില്ല.