ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : പൊതുമരാമത്ത് റോഡ് പുറമ്പോക്കിൽ സ്ഥലം കയ്യേറി കെട്ടിടം പണിത ശേഷം വാട്ടർ പ്യൂരിഫെയർ കമ്പനിയുടെ ഗുദാമിന് വാടകയ്ക്ക് നൽകിയ തിരുവക്കോളി ഏ.കെ. റഹ്ത്തുള്ള ഇൗ അനധികൃത നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത കോയാപ്പള്ളിയിലെ വീട്ടമ്മ ഫൗസിയയുടെ ഭർത്താവിൽ നിന്ന് 5 ലക്ഷം രൂപ റൊക്കം വാങ്ങി.
അനധികൃത കെട്ടിടം പൊളിച്ചു മാറ്റുന്നതിന് മുമ്പാണ് റഹ്മത്തുള്ള ഫൗസിയയുടെ ഭർത്താവ് ഹസൈനാറിനോട് റൊക്കം പണം ഫൗസിയയുടെ വീട്ടിൽ ഏറ്റുവാങ്ങിയത്. ഇൗ അനധികൃത കയ്യേറ്റത്തിന്മേൽ പഞ്ചായത്ത് ഓഫീസിലും, ജില്ലാ സർവേയർക്കും, താലൂക്ക് സർവ്വേയർക്കും ഹൈക്കോടതിയിലും മറ്റും ചിലവായ പണം തരണമെന്നാവശ്യപ്പെട്ടാണ് സൂത്രധാരനായ കയ്യേറ്റക്കാരൻ മുൻ പ്രവാസിയായ ഹസൈനാറിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കൈക്കലാക്കിയത്.
നടുക്കുന്ന ഇൗ പണം പറ്റൽ സംഭവം ഫൗസിയയുടെ ഭർത്താവ് ഹസൈനാർ പുറത്തുവിട്ടത് ലേറ്റസ്റ്റ് അന്വേഷണ സംഘത്തിന് മുന്നിൽ ഇക്കഴിഞ്ഞ ദിവസമാണ്. ഹസൈനാറിൽ നിന്ന് കയ്യേറ്റക്കാരൻ 5 ലക്ഷം രൂപ കൈപ്പറ്റിയതിന് ഡിജിറ്റൽ തെളിവ് ഹസൈനാറിന്റെ പക്കലുണ്ട്. ഏതുസമയത്തും ഇൗ തെളിവ് പുറത്തുവിടാൻ ഫൗസിയയുടെ കുടുംബം തയ്യാറാണ്. 5 ലക്ഷം രൂപ താൻ ഹസൈനാറിൽ നിന്ന് കൈപ്പറ്റിയതായി ഏ.കെ. റഹ്മത്തുള്ള ഹസൈനാറിന് എഴുതിക്കൊടുത്തിട്ടുമുണ്ട്.