ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാൽ: ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ 3 പോക്സോ കേസുകളിൽ പ്രതിയായ യുവാവ് മുംബൈയിൽ പിടിയിലായി. ചിറ്റാരിക്കൽ അയനിക്കാട്ട് ഹൗസിൽ ചാക്കോച്ചന്റെ മകൻ ആന്റോ ചാക്കോച്ചനെയാണ് 28, ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്ഐ അരുണൻ, ഡ്രൈവർ രാജൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാജു. നികേഷ് എന്നിവർ ചേർന്ന് പിടികൂടിയത്.
13 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 3 കേസുകളിൽ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളിൽ എത്തി അവിടെ അനുപ് മേനോൻ എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന പോലീസ് സംഘം പ്രതി പുതിയ പേരിൽ പാസ്പോർട്ട് എടുക്കാനായി നേപ്പാളിൽ നിന്നും മഹാരാഷ്ട്രയിലെ മുംബൈയിൽ എത്തിയപ്പോൾ അവിടെ വെച്ച് പിടികൂടുകയായിരുന്നു