ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : സംയുക്ത മുസ്്ലീം ജമാഅത്ത് പ്രവർത്തക സമിതിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് പുതിയകോട്ട ടൗൺ ജുമാഅത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു. ഹിതപരിശോധനയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്ത് പ്രവർത്തക സമിതിയിലേക്ക് പ്രതിനിധിയെ ആവശ്യപ്പെട്ട് പുതിയകോട്ട ജമാഅത്ത് കമ്മിറ്റിക്കെഴുതിയ കത്ത് നിരാകരിച്ചുകൊണ്ടാണ് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് പുതിയകോട്ട ജമാഅത്ത് കമ്മിറ്റിയോഗം തീരുമാനിച്ചത്.
പ്രസിഡണ്ട് എൽ. അബ്ദുല്ലക്കുഞ്ഞിഹാജി അധ്യക്ഷത വഹിച്ച യോഗം ഐക്യകണ്ഠേനയാണ് സംയുക്ത ജമാഅത്തിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. സംയുക്ത ജമാഅത്ത് പ്രവർത്തക സമിതിയിലേക്കുള്ള പ്രാദേശിക ജമാഅത്ത് പ്രതിനിധിയെ അതാത് ജമാഅത്ത് കമ്മിറ്റികൾ തെരഞ്ഞെടുക്കുന്ന രീതിയാണ് സംയുക്ത ജമാഅത്തിന്റേത്. സംയുക്ത ജമാഅത്തിന്റെ ഭാരവാഹി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രാദേശിക ജമാഅത്തുകളിൽ അതൃപ്തി പടരുന്നതിന്റെ ഭാഗമാണ് പുതിയകോട്ട ജമാഅത്ത് തീരുമാനം.