ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : പൊതുജനങ്ങളുടെ ഉറക്കം കെടുത്തിയ സ്വർണ്ണമോഷ്ടാവ് ജയിലഴിക്കുള്ളിലായി. ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായി നടന്ന മോഷണങ്ങളുടെ സൂത്രധാരനെയാണ് ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുടുക്കിയത്.
റോഡരികിൽക്കൂടി ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്നും പ്രായമായ സ്ത്രീകളുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തി സ്വർണ്ണമാല പറിക്കുന്ന കീഴൂരിലെ യുവാവിനെയാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ സൈനുദ്ദീന്റെ മകൻ മുഹമ്മദ് ഷംനാസിനെയാണ് 30, പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
യുവാവിന്റെ അറസ്റ്റോടെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 8 മാല പറിക്കൽ കേസ്, ബേക്കലിലെ 3 കേസുകൾ, കാസർകോട്ടെ 1 കേസ്, പരിയാരത്തെ 1 കേസ് എന്നിങ്ങനെ 13 കേസുകൾക്കാണ് തുമ്പായത്. 250 നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു.