വിജിലൻസ് പിടിയിലായത് സർക്കാർ ബഹുമതി നേടിയ വില്ലേജ് ഓഫീസർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി ജയിലിലായ ചിത്താരി വില്ലേജ് ഓഫീസർ മികച്ച വില്ലേജ് ഓഫീസർക്കുള്ള സർക്കാർ പുരസ്്ക്കാരം ലഭിച്ച ഉദ്യോഗസ്ഥൻ. ചിത്താരി വില്ലേജ്  ഓഫീസർ കൊടക്കാട് വെള്ളച്ചാലിലെ സി. അരുൺകുമാർ 40, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി. സുധാകരൻ 52, എന്നിവരെയാണ്  കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പി, കയ്യോടെ പിടികൂടിയത്.

ചിത്താരിയിലെ അബ്ദുൾ ബഷീറിന്റെ പരാതിയിലാണ് ഇന്നലെ ചിത്താരി വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് നടന്നത്, പരാതിക്കാരന്റെ സഹോദരി വില്ലേജ് ഓഫീസിൽ നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായിരുന്നു കൈക്കൂലിയാവശ്യപ്പെട്ടത്. 2023 ഫെബ്രുവരി 22-നാണ് യു. അരുൺ കുമാർ മികച്ച വില്ലേജ് ഓഫീസർക്കുള്ള സർക്കാർ ബഹുമതി നേടിയത്.

സർക്കാർ ബഹുമതിയുടെ ചൂടാറും മുമ്പേയാണ് അരുൺ കുമാർ കൈക്കൂലിക്കേസിൽ വിജിലൻസിന്റെ പിടിയിലായത്. കുമ്പള ഏ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് കരുണാകരൻ. കെ., എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഓഫീസർ പി. പവിത്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിജിലൻസ് പരിശോധന നടന്നത്. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജിന്റെ  വീട്ടിൽ ഹാജരാക്കിയ  പ്രതികളെ കോടതി ജയിലിലേക്കയച്ചു.

LatestDaily

Read Previous

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വൻ ചൂതാട്ടം

Read Next

സ്ത്രീകളുടെ ഉറക്കം കെടുത്തിയ സ്വർണ്ണ മോഷ്ടാവ് റിമാന്റിൽ