ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: റിമാൻഡിൽ കഴിയുന്ന കോട്ടച്ചേരി സഹകരണ ബാങ്ക് സ്വർണപ്പണയ തട്ടിപ്പ് കേസ്സ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. ബാങ്കിന്റെ മഡിയൻ ശാഖ മാനേജർ ടി. നീനയെ കേസിന്റെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിലാവശ്യപ്പെട്ട് കേസന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ, വേലായുധനാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
പോലീസ് അപേക്ഷ പരിഗണിച്ച കോടതി നീനയെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ബാങ്കിലുൾപ്പെടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.ചോദ്യംചെയ്ത് നഷ്ടപ്പെട്ട പണം കണ്ടെത്തേണ്ടതുണ്ട്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ നീനയെ പോലീസിന് മുന്നിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്.
ചൊവ്വാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐക്ക് മുന്നിൽ ടി. നീന കീഴടങ്ങിയത്. തുടർന്ന് ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം ഉപയോഗിച്ച് നീന വീണ്ടും പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ബാങ്കിന്റെ മഡിയൻ ശാഖയിലാണ് തട്ടിപ്പ് നടന്നത്. 58,41,000 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നീനയെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.