ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിവാഹ നിശ്ചയം നടത്തി 30 ലക്ഷം രൂപ വിലയുള്ള വാഹനവും സ്വർണവും വാങ്ങിയ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി യുവതിയുടെ കുടുംബം വഞ്ചിച്ചുവെന്ന ഡോക്ടറുടെ പരാതിയിൽ ബേക്കൽ പോലീസ് അന്വേഷണം തുടങ്ങി.
കുണിയ മുസമ്മിൽ ഹൗസിൽ അബ്ദുൽ സത്താറിന്റെ 32, പരാതിയിൽ പഴയ കടപ്പുറം സുബീർ അബ്ദുറഹ്മാൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തത്.2021 നവംബർ ഏഴിന് അബ്ദുൽ സത്താറും സുബീർ അബ്ദുറഹ്മാന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു.
ചടങ്ങുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാർക്ക് 30 ലക്ഷം രൂപ വിലയുള്ള ജീപ്പ് കോമ്പസ് കാർ, ആറേ കാൽ ലക്ഷം രൂപ വിലയുള്ള സ്വർണാഭരണങ്ങൾ എന്നിവ നൽകിയിരുന്നതായും എന്നാൽ വാഹനവും സ്വർണവും ലഭിച്ചതിനു പിന്നാലെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി വഞ്ചിച്ചെന്നുമാണ് ഡോക്ടറുടെ പരാതി. ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്