ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 32 വർഷം കഠിന തടവിനും, നാലു ലക്ഷംരൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചു.
ചായ്യോത്ത് വാടകക്വാർട്ടേർസിൽ താമസിച്ചിരുന്ന ആസ്സാം ടിൻസുകിയ ജില്ലയിലെ ബിന്ദേശ്വരി ചൗധരിയുടെ മകൻ ശേഖർ ചൗധരി എന്ന റാം പ്രസാദ് ചൗധരിയെയാണ് 42, കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുവർഷംകൂടി അധിക തടവും വിധിച്ചു. നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശേഷം ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ ആസ്സാമിൽ നിന്ന് രണ്ട് മാസം മുമ്പാണ് അറസ്റ്റു ചെയ്ത് ഹാജരാക്കിയത്.
കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ നീലേശ്വരം സബ്ബ് ഇൻസ്പെക്ടറായിരുന്ന പി.നാരായണനാണ്. പ്രോസിക്യൂഷന് വേണ്ടി സ് പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി. 2014 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.