യുവാക്കൾ കടലിൽ വീണ് മരിച്ചു

നീലേശ്വരം : നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ വീണ് മരിച്ചു. ബോട്ട് ജെട്ടി പരിസരത്തെ രാജേഷ് 40, തീരദേശ പോലീസ് റെസ്ക്യൂ ബോട്ടിലെ ജീവനക്കാരൻ സനീഷ് 35,  എന്നിവരാണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ നടുവിൽ പള്ളിക്ക് സമീപത്താണ് അപകടം. മീൻ പിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു.

ഒപ്പമുള്ളയാളുടെ നിലവിളിയെ തുടർന്ന് സനീഷും സ്ഥലത്ത് എത്തിയിരുന്നു. രാജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സനീഷും അപകടത്തിൽ പെട്ടത്. നാട്ടുകാരും തീരദേശ പോലീസും ചേർന്നാണ് ഇരുവരെയും കടപ്പുറത്ത് എത്തിച്ചത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ദാമോദരന്റെ മകനാണ് രാജേഷ്. കല്ല് കെട്ട് തൊഴിലാളിയായിരുന്നു. തൈക്കടപ്പുറം സ്വദേശി ഭരതന്റെ മകനാണ് സനീഷ്.

LatestDaily

Read Previous

മഞ്ചേശ്വരത്തെ വാഹനമോഷണ സംഘം പയ്യന്നൂരിൽ പിടിയിൽ

Read Next

ദമ്പതികളെ ഇടിച്ച് വീഴ്ത്തി രക്ഷപ്പെട്ടയാളെ കണ്ടെത്തി