സംയുക്ത ജമാഅത്ത് നോട്ടീസ്  മുഖവിലയ്ക്കെടുക്കില്ല: കൊളവയൽ മുസ്ലിം ജമാഅത്ത്

സഹഭാരവാഹികൾക്ക് അർഹമായ പരിഗണന നൽകിയില്ലെന്നും  പരാതി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിൽ ഹിതപരിശോധനയിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരുൾക്കൊള്ളുന്ന പ്രാദേശിക ജമാഅത്തുകൾക്കെതിരെ സംയുക്ത മുസ്്ലീം ജമാഅത്ത് നോട്ടീസയച്ചു. അജാനൂർ കൊളവയൽ മുസ്്ലീം ജമാഅത്ത് സിക്രട്ടറി അഷ്റഫ് കൊളവയൽ, സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമത് ഹാജി പാലക്കി പ്രതിനിധീകരിക്കുന്ന അജാനൂർ തെക്കേപ്പുറം ജമാഅത്തിലെ ഹമീദ് േചരക്കാടത്ത് എന്നിവരാണ് സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

ഇവരുൾക്കൊള്ളുന്ന ജമാഅത്തുകളായ കൊളവയൽ തെക്കേപ്പുറം ജമാഅത്തുകൾക്കാണ് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത് നോട്ടീസയച്ചത്. കോടതിയെ സമീപിച്ചതിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കഴിഞ്ഞ ദിവസം പ്രസിഡണ്ട് ബിസ്മില്ല മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന കൊളവയൽ മുസ്്ലീം ജമാഅത്ത് നോട്ടീസ് മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

ജനറൽ സിക്രട്ടറി അഷ്റഫ് കൊളവയൽ, സംയുക്ത ജമാഅത്ത് മുൻ വൈസ് പ്രസിഡണ്ട് സുറൂർ മൊയ്തുഹാജി, ഷരീഫ്, റഫീഖ് മുല്ലക്കൽ, ഹമീദ് കംടിക്കാടത്ത് തുടങ്ങിയവർ സംബന്ധിച്ചു. അതേസമയം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് തന്നെ പ്രസിഡണ്ടായുള്ള തെക്കേപ്പുറം ജമാഅത്തിന് സംയുക്ത ജമാഅത്ത് വിശദീകരണമാരാഞ്ഞ് കത്തയച്ചത് വിവാദമായിട്ടുണ്ട്. സാമുദായിക പ്രശ്നങ്ങളിൽ സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ ബാധ്യതപ്പെട്ട സംയുക്ത ജമാഅത്തിനെ അതിന്റെ ഭാരവാഹികൾ തന്നെ പൊതു സമൂഹത്തിൽ അവമതിക്കപ്പെടുന്നതരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതിനെതിരെ പ്രാദേശിക ജമാഅത്തുകളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

സംയുക്ത ജമാഅത്തിന്റെ സഹഭാരവാഹി പദവി നിശ്ചയിച്ചതും ഇതിനകം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രവർത്തന പരിചയവും, പാരമ്പര്യവും, അനുഭവ സമ്പത്തും, പ്രായവും കൊണ്ട് മുതിർന്നയാളായ മുബാറക്ക് ഹസൈനാർ ഹാജിയെ വൈസ് പ്രസിഡണ്ടുമാരിൽ രണ്ടാമനായാണ് കാണിച്ചിട്ടുള്ളത്. ഇപ്രകാരം മുതിർന്നയാളായ പാറപ്പള്ളി ജമാഅത്തിൽ നിന്നുള്ള പാറപ്പള്ളിയിലെ അബൂബക്കറിനെ സിക്രട്ടറിമാരിൽ അവസാനത്തെയാളായിട്ടാണ് കാണിച്ചിട്ടുള്ളത്.  ഇത്തരം നടപടികൾ പൊതുവെ വിമർശന വിധേയമായിട്ടുണ്ട്.

LatestDaily

Read Previous

കളനാട് ട്രെയിൻ അട്ടിമറി ശ്രമത്തിൽ കേസ്

Read Next

എരിക്കുളം മാല കവർച്ച: പ്രതി കാണാമറയത്ത്