കരുണാകരൻ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: റോഡരികിൽ കുഴഞ്ഞുവീണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു രാത്രി മുഴുവൻ കിടന്നതിന് ശേഷം ആശുപത്രിയിലെത്തിച്ച സോഡാ വിൽപ്പനക്കാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. കൊളവയലിലെ പരേതനായ പൊക്കന്റെയും, കമ്മാടത്തുവിന്റെയും മകനും സോഡാ വിൽപ്പനക്കാരനുമായ കെ. കരുണാകരനാണ് 53, കഴിഞ്ഞ ദിവസം ടി.ബി.റോഡിൽ സ്കൂട്ടറിൽ നിന്നും കുഴഞ്ഞു വീണത്.

സന്ധ്യയ്ക്ക് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന കരുണാകരന്റെ വാഹനം ടി.ബി റോഡിന് സമീപം മറിയുകയായിരുന്നു. സ്കൂട്ടറിനടിയിൽ കാൽ കുടുങ്ങിയ ഇദ്ദേഹത്തിന് എഴുന്നേൽക്കാനാകാതെ ഒരു രാത്രി മുഴുവൻ ആ നിലയിൽ കിടക്കേണ്ടി വന്നു. നിർത്തിയിട്ട ബസിന്റെയും വാനിന്റെയും ഇടയിൽപ്പെട്ട് കിടന്ന ഇദ്ദേഹത്തെ ആരും കണ്ടിരുന്നില്ല.

ഇന്നലെ പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവർ റോഡരികിൽ നിന്നും ദുർബലമായ ഞരക്കം കേട്ടാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് ഇവർ അഗ്്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഉടൻ ആംബുലൻസെത്തി കരുണാകരനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ച്ചയിലുണ്ടായ മുറിവിൽ തലച്ചോറിൽ രക്തം കട്ടകെട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്തസമ്മർദ്ദം കൂടി ഇദ്ദേഹം സ്കൂട്ടറിൽ നിന്നും വീണതാകാമെന്ന് സംശയിക്കുന്നു. ഭാര്യ: ബിന്ദു. സഹോദരൻ കൊട്ടൻകുഞ്ഞി.

LatestDaily

Read Previous

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; പരാതിയുമായി പതിനഞ്ചുകാരന്റെ ശബ്ദ സന്ദേശം

Read Next

ലീഗ് ദൂതന്മാർ വിമത സ്ഥാനാർത്ഥികളെ കണ്ടു