ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; പരാതിയുമായി പതിനഞ്ചുകാരന്റെ ശബ്ദ സന്ദേശം

കാഞ്ഞങ്ങാട്: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന പരാതിയുമായി 15 വയസ്സുകാരനായ വിദ്യാർത്ഥി സൈബർ സെല്ലിനെ സമീപിച്ചതിന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായി. പള്ളിക്കര മുക്കൂടിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് സിനാനെന്ന് പരിചയപ്പെടുത്തി സൈബർ സെല്ലിന് പരാതി നൽകിയ കുട്ടിയുടെ സംഭാഷണമാണ് പ്രചരിക്കുന്നത്.

ഫ്രീഫെയർ ഗെയിം കളിക്കുന്നതിനിടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് സൈബർ സെല്ലിലേക്ക് വിളിച്ച് സിനാൻ പരാതി അറിയിച്ചത്. ഗെയിം കളിക്കുന്നതിന് ഉപയോഗിച്ചിരുന്ന പാസ് വേർഡ് രണ്ട് ദിവസം മുമ്പ് സുഹൃത്തിന് കൈമാറിയിരുന്നു. പിന്നീട് പാസ്് വേർഡ് തിരിച്ചുചോദിച്ചെങ്കിലും, സുഹൃത്ത് നൽകിയില്ലെന്നും, ഇതിനിടയിൽ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് കുട്ടി അറിയിച്ചത്.

എന്നാൽ പരാതി പറയാൻ വിളിച്ച കുട്ടിയോട് മറുപടി പറഞ്ഞ പോലീസുകാരൻ കടുത്ത ഭാഷ പ്രയോഗിക്കുന്നുണ്ട്. ഗെയിം കളിക്കാൻ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എടുത്ത് തരുകയല്ല സൈബർ സെല്ലിന്റെ ജോലിയെന്ന പോലീസുകാരന്റെ മറുപടി കേട്ട കുട്ടി വേറെ വഴി നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ഫോൺവിളി അവസാനിപ്പിക്കുകയായിരുന്നു.  കുട്ടി സൈബർ സെല്ലിനെ വിളിച്ച് പരാതിപ്പെട്ട സന്ദേശം നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

LatestDaily

Read Previous

സ്റ്റാമ്പ് വെണ്ടറെ ആദരിക്കൽ: അഭിഭാഷകർ ചേരി തിരിഞ്ഞു

Read Next

കരുണാകരൻ മരണത്തിന് കീഴടങ്ങി