കുളത്തിൽ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : അറുപത്തെട്ടുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവിലെ ഏ.വി. നാരായണിയെയാണ് ഇന്ന് രാവിലെ 6 മണിയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പടന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള നടക്കാവിലെ കാപ്പിൽ കുളത്തിലാണ് ഏ.വി. നാരായണിയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അവിവാഹിതയാണ്. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സഹോദരങ്ങൾ : ഏ.വി. സുധാകരൻ, ഏ.വി. സരോജിനി, ഏ.വി. ദാമോദരൻ.

Read Previous

ഓണം പ്രത്യേക ട്രെയിനുകൾ ഇല്ല; റെയിൽവെ തൽകാൽ കൊള്ള

Read Next

മുസ് ലീം ലീഗ് മുൻ കൗൺസിലർ റുബീന സിപിഎമ്മിൽ ചേരും