അപേക്ഷ ചോർച്ച; മന്ത്രിയുടെ ഇടപെടലിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യുവതി പഞ്ചായത്ത് ഓഫീസിൽ നൽകിയ അപേക്ഷ ചോർന്നുവെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് സിക്രട്ടറി മൊഴിെയടുത്തു. ഖത്തർപ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ കള്ളാർ അയ്യങ്കാവ് വടക്കേക്കരയിലെ പി.വി. അഷ്റഫിന്റെ ഭാര്യ ഏ. ഖദീജ കള്ളാർ പഞ്ചായത്തിൽ നൽകിയ അപേക്ഷയാണ് ചോർന്നത്. യുവതി 2013-ൽ പഞ്ചായത്തിൽ നൽകിയ അപേക്ഷ പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കോപ്പിെയടുത്ത് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നതായിരുന്നു പരാതി.

ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് രാജപുരം പോലീസിൽ നൽകിയ പരാതിയിൽ ചുള്ളിക്കര ഖുവ്വത്തുൽ ഇസ്്ലാം മസ്ജിദ് കമ്മിറ്റി മുൻ സിക്രട്ടറിയും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ഹമീദ് ബാവയെ പ്രതിയാക്കി രാജപുരം പോലീസ് കേസെടുത്തിരുന്നു.

യുവതിയുടെ അപേക്ഷ ചോർന്ന സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി പഞ്ചായത്ത് ഡയറക്ടർ മുഖേന കാസർകോട് ജില്ലാ ഡപ്യൂട്ടി ഡയറക്ടറോടാവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് കള്ളാർ പഞ്ചായത്ത് സിക്രട്ടറി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

LatestDaily

Read Previous

ഭൂമി തരം മാറ്റുന്നതിന് ഇടപെടുന്നത് ഇടനിലക്കാർ

Read Next

കള്ളത്തോക്കുകളുമായി നായാട്ടിനിറങ്ങിയ മൂന്നുപേര്‍ അറസ്റ്റില്‍