സിപിഎം മുൻ ബ്രാഞ്ച് സിക്രട്ടറിക്കെതിരെ പോക്സോ കേസ്

പരിയാരം: പ്രായ പൂർത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ നിയമപ്രകാരം പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴത്തെ പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മധുസൂദനനെതിരെയാണ് 38, പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

വിവരമറിഞ്ഞ പ്രതി മൊബെൽഫോൺസ്വിച്ച് ഓഫാക്കി ഒളിവിൽ പോയി. രണ്ടാഴ്ച മുമ്പാണ് ഇയാൾ പെൺകുട്ടിക്കെതിരെ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെത്തി ക്ലാസ് അധ്യാപികയെ  വിവരമറിയിക്കുകയും തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മെൽബിൻ ജോസിന് പരാതി നൽകുകയുമാ യിരുന്നു. പരാതി പരിശോധിച്ച ഇൻസ്പെക്ടർ സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി പരിയാരം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. കേസെടുത്ത വിവരമറിഞ്ഞ പ്രതി നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണ്. ഒളിവിൽ പോയ ഇയാളെ  കുറിച്ച് ദിവസങ്ങൾക്ക് മുമ്പേ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സി പി എം മാറ്റിയത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള മറ്റു ചില  പരാതികളും പ്രദേശത്ത് ചർച്ചയായിട്ടുണ്ട്

LatestDaily

Read Previous

എംഎസ്എഫ് ഭാരവാഹികൾക്ക് സസ്പെൻഷൻ

Read Next

വിമാനം ബസ് ട്രെയിൻ ടിക്കറ്റുകളിൽ വൻനിരക്ക് വർധന