ട്രാവൽ ഏജൻസി ഉടമ നടത്തിയത്  80 ലക്ഷത്തിന്റെ തട്ടിപ്പ്

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി സ്വദേശിനിയെ വ്യാജ വിമാന ടിക്കറ്റ് നൽകി വഞ്ചിച്ച കേസ്സിൽ  പ്രതി സമാനമായ രീതിയിൽ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിലും പ്രതി. ന്യൂസിലാന്റിൽ ജോലി ചെയ്യുന്ന ഈസ്റ്റ് എളേരി പാലാവയൽ നിരത്തും തട്ടിലെ ബിജിലി ജോജിയിൽ നിന്നും 36, വിമാന ടിക്കറ്റിന്റെ പേരിൽ 2.95 ലക്ഷം തട്ടിയെടുത്ത കണ്ണൂർ പേരാവൂരിലെ നീതു അനിൽ കുമാറാണ് 32, സമാനമായ കേസ്സുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നത്.

കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 11 വഞ്ചനാക്കേസ്സുകളിൽ പ്രതിയാണ് നീതു അനിൽകുമാർ. പേരാവൂരിൽ  ഫോർച്യൂൺ ടൂർസ് ആന്റ് ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന യുവതി വിമാനടിക്കറ്റിന്റെ  പേരിൽ കൂടുതൽപ്പേരിൽ നിന്നും പണം തട്ടിയെടുത്തതായി സംശയമുണ്ട്.

പാലാവയലിലെ ബിജിലി ജോജിക്ക് ന്യൂസിലാന്റിൽ നിന്നും നാട്ടിലേക്ക് വരാനും തിരികെ പോകാനുമുള്ള ടിക്കറ്റാണ് നീതു അനിൽകുമാറിന്റെ ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്തത്. ഇവരെ നീതു വ്യാജ വിമാന ടിക്കറ്റ് നൽകി വഞ്ചിക്കുകയായിരുന്നു.

LatestDaily

Read Previous

നടിക്കെതിരെ റിട്ട. ഡിവൈഎസ്പിയുടെ കള്ളക്കേസ്

Read Next

സ്വകാര്യ ബസിന്റെ താക്കോലുമായി സ്ഥലം വിട്ട യുവാവ് റിമാന്റിൽ