ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ സംഗമം നവമ്പർ 20 ന് വെള്ളിയാഴ്ച 3 മണിക്ക് ചെറുവത്തൂർ ഞാണങ്കൈയിലെ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ ടി. കെ. പൂക്കോയ തങ്ങൾ, കൂട്ടുപ്രതികളായ ഹിഷാം, സൈനുൽ ആബിദ് എന്നിവരുടെ അറസ്റ്റ് നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് തട്ടിപ്പിനിരയായവർ ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് യോഗം വിളിച്ചത്. യോഗം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
കേസിൽ മറ്റ് പ്രതികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ന്ക്ഷേപത്തട്ടിപ്പിനിരയായവരുടെ ആവശ്യം. നിക്ഷേപത്തട്ടിപ്പിനിരയായ ലീഗ് അനുഭാവികളടക്കമുള്ളവരെ പാർട്ടി കൈ വെടിഞ്ഞതോടെ തദ്ദേശ തെരഞ്ഞടുപ്പിൽ വേട്ടെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നിക്ഷേപകർ തിരിഞ്ഞേക്കും.തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിക്കുന്ന വാർഡുകളിലെല്ലാം സ്ഥാനാർത്ഥികൾക്കെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാനും നിക്ഷേപത്തട്ടിപ്പിനിരയായവർ ആലോചിക്കുന്നുണ്ട്. ഇടതു പക്ഷം ഇത് മുതലെടുത്താൽ ജില്ലയിൽ മുസ്്ലീം ലീഗിന് തെരഞ്ഞെടുപ്പിൽ വലിയ ക്ഷീണമുണ്ടാക്കും.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി ടി. കെ. പൂക്കോയയ്ക്ക് പുറമെ ഇദ്ദേഹത്തിന്റെ മകൻ ഹിഷാം, ജ്വല്ലറി മാനേജർ സൈനുൽ ആബിദ് എന്നിവർ ഒളിവിലാണ്. ഇവരിൽ ഹിഷാം ഗൾഫിലേക്ക് കടന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ലാത്തതിനാൽ പൂക്കോയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ ആവശ്യം. നിക്ഷേപത്തട്ടിപ്പിൽ പ്രതിയായ എം. എൽ. ഏയെ, ലീഗ് സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് നിക്ഷേപകർ വെളിപ്പെടുത്തി. 2019–ൽ ചില നിക്ഷേപകർക്ക് 1 ലക്ഷത്തിന് 500 രൂപ വീതം പലിശ നല്കിയപ്പോൾ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് 1200 രൂപ വീതം കൊടുത്തിരുന്നു.
മുസ്്ലീം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിന് വേണ്ടി ലീഗിന്റെ പ്രവാസി സംഘടനകെ. എം. സി. സി പിരിച്ച 40 ലക്ഷം രൂപ ജ്വല്ലറിയിൽ നിക്ഷേപിച്ചിരുന്നു. ഫാഷൻ ഗോൾഡിൽ നിക്ഷേപങ്ങൾ സ്വീകരിച്ചതിന് പുറമെ എം. സി. ഖമറുദ്ദീന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ പ്രവർത്തിച്ചിരുന്ന കോളേജിന് വേണ്ടിയും കോടികൾ നിക്ഷേപമായി സ്വീകരിച്ചു. പലിശ നിഷിദ്്ധമായി കരുതുന്ന ഇസ്ലാം മതവിശ്വാസികളുടെ മുന്നിൽ പുതിയ ഭാഷ്യങ്ങൾ ചമച്ചാണ് ടി. കെ. പൂക്കോയയും, എം. സി. ഖമറുദ്ദീനും അതിരുവിട്ട രീതിയിൽ നിക്ഷേപങ്ങൾ സ്വീകരിച്ചത്. ജ്വല്ലറിയിൽ നിക്ഷേപിക്കുന്ന പണത്തിന് കിട്ടുന്ന ലാഭവിഹിതം പലിശയുടെ ഗണത്തിൽപ്പെടുന്നതല്ലെന്ന് സമർത്്ഥിച്ചാണ് ടി. കെ. പൂക്കോയ നിക്ഷേപകരെ കെണിയിൽ വീഴ്ത്തിയത്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ലീഗ് നേതാവ് ഏ. കെ. എം. അഷറഫ് മത്്സരിക്കുമെന്ന് ഉറപ്പായ സ്ഥാനത്ത് എം. സി. ഖമറുദ്ദീൻ സ്ഥാനാർത്ഥിയായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും, മഞ്ചേശ്വരം സീറ്റ് പേയ്ൻമെന്റ്് സീറ്റാണെന്നും ആക്ഷേപമുണ്ട്. 2 കോടി രൂപ വാങ്ങിയാണ് സീറ്റ് ഖമറുദ്ദീന് നല്കിയതെന്നാണ് ആരോപണം. ഖമറുദ്ദീനെ രാജി വെപ്പിച്ചാൽ പെയ്മെന്റ് സീറ്റിന്റെ കാര്യം വെളിപ്പെടുത്തുമെന്നതിനാലാണ് ലീഗിലെ ചില നേതാക്കൾ ഖമറുദ്ദീനെ സംരക്ഷിച്ച് നിർത്തിയതെന്നും, ആക്ഷേപമുയർന്നു.