സമസ്തയുടെ ഇടതു ആഭിമുഖ്യം മുസ്്ലീം ലീഗിനെ ഭയപ്പെടുത്തുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഏകീകൃത സിവിൽ കോഡിൽ സമസ്ത സ്വീകരിക്കുന്ന നിലപാടിനെ സമസ്തയുടെ ഇടതുപക്ഷവത്ക്കരണമാണെന്ന് ആക്ഷേപിക്കുന്നവർക്കെതിരെ മറുപടിയുമായി സമസ്ത ഭാരവാഹികൾ. സമസ്ത സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സ്വീകരിച്ച നിലപാടാണ് മുസ്്ലീം ലീഗിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്.

ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറുകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന മുത്തുക്കോയ  തങ്ങളുടെ നിലപാടാണ് മുസ്്ലീം  ലീഗിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അന്ധമായ സിപിഎം വിരോധം പുലർത്തുന്ന മുസ്്ലീം ലീഗിലെ ഒരു വിഭാഗമാണ് സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ  ലീഗ് നേതാക്കൾ പങ്കെടുക്കുന്നതിനെ എതിർത്തത്.

അതേസമയം ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന  ആരുമായും രാഷ്ട്രീയം നോക്കാതെ സഹകരിക്കാമെന്നും വേദി പങ്കിടാമെന്നതുമായിരുന്നു ജിഫ്രി മുത്തുക്കോയ  തങ്ങളുടെ നിലപാട്, സമസ്ത അധ്യക്ഷന്റെ ഈ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ച് മുസ്്ലീം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഇതോടെ സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകമല്ലെന്ന വാദവുമായി സമസ്ത നേതാക്കളും രംഗത്തെത്തി. ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ ശേഷം  സമസ്ത ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന സംശയം മുസ്്ലീം ലീഗിനുണ്ട്. സമസ്ത അധ്യക്ഷനും, മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധവും മുസ്്ലീം ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്.

സമുദായവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മുഖ്യമന്ത്രി സമസ്തയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് സമസ്ത അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിൽ അടുത്ത സൗഹൃദമുണ്ടായത്. മുസ്്ലീം ലീഗിന്റെ പോഷക സംഘടനയെന്ന നിലയിൽ  തെറ്റിദ്ധരിക്കപ്പെട്ടിരുന്ന സമസ്തയെ സ്വന്തമായി അഭിപ്രായമുള്ള സ്വതന്ത്രമായ പ്രസ്ഥാനമെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്നത് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടാണ്.

മുഖ്യമന്ത്രിയുമായുള്ള സമസ്ത അധ്യക്ഷന്റെ അടുപ്പം മുസ്്ലീം ലീഗ് സംസ്ഥാന നേതൃത്വത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് സൂചനകൾ. സമസ്തയുടെ ഇടതു ആഭിമുഖ്യം തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും മുസ്്ലീം ലീഗ് ഭയക്കുന്നു.

LatestDaily

Read Previous

ഗഫൂർഹാജിയുടെ മരണ കാരണം തലയ്ക്കടിയേറ്റല്ലെന്ന് പോലീസ്

Read Next

നീതുവിന്റെ ആത്മഹത്യ ഇഷ്ട വിവാഹം നടക്കാത്തതിനാൽ