ഫേസ്ബുക്ക് പോസ്റ്റിനെതിരെ അമ്മമാരുടെ പരാതി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വിഭിന്ന ശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പരിപാടിക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരമാർമശം നടത്തിയതിനെതിരെ ഡിവൈഎസ്പിക്ക് പരാതി. കാഞ്ഞങ്ങാട്ടെ അതിജീവനം ചാരിറ്റബിൾ ട്രസ്റ്റാണ് ആഗസ്റ്റ് 31-ന് മേലാങ്കോട്ട് ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്നേഹ വിരുന്ന് ഒരുക്കിയത്.

ഇതിനെതിരെ ഹനീഫ് വയനാട് എന്നയാളുടെ ഫേസ്ബുക്ക് ഐഡിയിലാണ് അധിക്ഷേപ പരാമർശമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ അധിക്ഷേപിച്ചാണ് ഹനീഫ് വയനാട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് അതിജീവനം ചാരിറ്റബിൾ ട്രസ്റ്റിലെ അമ്മമാരായ പുഷ്പലത, എം. സുബൈദ, തൻസീറ.കെ.ടി, ശർമ്മിള. കെ.വി എന്നിവരാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയത്.

LatestDaily

Read Previous

യുഡിഎഫിൽ പുത്തനുണർവ്വ് – രാഹുലിനെ മുൻ നിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്

Read Next

ഗഫൂർഹാജിയുടെ മരണ കാരണം തലയ്ക്കടിയേറ്റല്ലെന്ന് പോലീസ്