ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ബുള്ളറ്റ് മോട്ടോർ ബൈക്കിന് കിടിലൻ ശബ്ദം വരുത്താൻ പുകക്കുഴൽ ഫിറ്റ് ചെയ്ത ബൈക്കുടമയ്ക്ക് 7000 രൂപ പിഴയിട്ടു. ഇന്നലെ അതിഞ്ഞാൽ കെഎസ്ടിപി സംസ്ഥാന പാതയ്ക്കരികിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന പള്ളിക്കര യുവാവിന്റെ ബുള്ളറ്റ് ബൈക്കിനാണ് പുകക്കുഴൽ മാറ്റം വരുത്തിയതിന് അധികൃതർ പുഴ ചുമത്തി നോട്ടീസ് നൽകിയത്.
ബുള്ളറ്റ് ബൈക്ക് ഉടമകളായ ചെത്ത് പിള്ളേർ ശ്രദ്ധയാകർഷിക്കാൻ ശബ്ദം കൂട്ടാനായി പുകക്കുഴലിന്റെ കാറ്റലിക് കൺവർട്ടർ വേർപെടുത്തുകയോ റോയൽ എൻഫീൽ ഡ് കമ്പനി വകയായുള്ള ഒറിജിനൽ പുകക്കുഴൽ മാറ്റി രൂപമാറ്റമുള്ള മറ്റു പുകക്കുഴൽ സ്ഥാപിക്കുകയോ ആണ് ചെയ്തുവരുന്നത്.
ബുള്ളറ്റ് മോട്ടോർ ബൈക്കുകളുടെ ആകർഷണത്തിനും ഉയർന്ന ശബ്ദത്തിനും വേണ്ടി നടത്തുന്ന ഇതുപോലുള്ള മിക്ക കൂട്ടിച്ചേർക്കലുകളും മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്റ്റേജ് 4 (ബിഎസ് 4) ചട്ടങ്ങളുടെ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുറത്തിറക്കുന്ന വാഹനങ്ങൾ വാങ്ങിയതിന് ശേഷമാണ് ചിലർ രൂപമാറ്റങ്ങൾ വരുത്തുന്നത്. പിഴയടച്ച് 7 ദിവസത്തിനകം ബുള്ളറ്റ് ബൈക്കിന്റെ പുകക്കുഴൽ പൂർവ്വ സ്ഥിതിയിലാക്കാനും അധികൃതർ യുവാവിന് നിർദ്ദേശം നൽകി.