ഒറ്റ നമ്പർ ലോട്ടറി ജീവിതം തുലക്കുന്നു

സ്വന്തം ലേഖകൻ

അജാനൂർ: അദ്ധ്വാനമോ സമയദൈർഘ്യമോ ഇല്ലാതെ അതിവേഗം സമ്പന്നരാകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഒറ്റ നമ്പർ ലോട്ടറി പരീക്ഷണത്തിൽ സാധാരണക്കാരുടെ ജീവിതം താളം തെറ്റുന്നു. കാഞ്ഞങ്ങാട്ടും അജാനൂരിന്റെ തീരദേശ പ്രദേശങ്ങളിലും  ഒറ്റ നമ്പർ ലോട്ടറി മാഫിയ പിടി മുറുക്കിയതോടെ കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം മുഴുവൻ നിരവധിയാളുകളാണ് ഭാഗ്യ പരീക്ഷണത്തിന് ഒറ്റ നമ്പറിൽ മുടക്കുന്നത്.

കൈയ്യിലുള്ള മുഴുവൻ പണവും ഒറ്റ നമ്പർ ലോട്ടറിയിൽ തുലച്ച് ദിനേന നിരവധി പേരാണ് വഴിയാധാരമാവുന്നത്.  ദിവസം 1000 രൂപ വരെ ഒറ്റ നമ്പർ ലോട്ടറിയിൽ ചിലവഴിക്കുന്നവരുണ്ട്. ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെടുന്നവർ തകരുകയും ഒറ്റ നമ്പർ നടത്തിപ്പുകാർ ഉയരുകയും ചെയ്യുന്നത് കൊണ്ട് സ്ഥിരമായി ഒറ്റ നമ്പർ കളിയിൽ ഏർപ്പെട്ടിരുന്നവർ അടുത്തിടെയായി രംഗം വിടുന്നുണ്ടെങ്കിലും പുതിയ ഭാഗ്യാന്വേഷികൾ ഇരകളായി വരുന്നുണ്ട്. തീർത്തും നിയമ വിരുദ്ധമായ ഒറ്റ നമ്പർ ലോട്ടറിക്കെതിരെ വല്ലപ്പോഴും പോലീസ് നടപടി സ്വീകരിക്കുന്നതൊഴിച്ചാൽ ഒറ്റ നമ്പർ ചൂതാട്ടം കാസർകോട് ജില്ലയിൽ സജീവമാണ്.

LatestDaily

Read Previous

അയ്യപ്പനിൽ കിട്ടാത്തത് ഗണപതിയിൽ നേടാൻ ബിജെപി തന്ത്രം

Read Next

ടൂറിസ്റ്റ് വിസയിൽ പോയവർ ദുബായിയിൽ മുങ്ങി: ട്രാവൽ ഏജൻസി ഉടമയ്ക്ക് നഷ്ടം 2.28 ലക്ഷം