ജനകീയ ഹോട്ടലുകൾ നിർത്തിയേക്കും സബ്സിഡി തുടരാനാവില്ലെന്ന് സർക്കാർ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കുടുംബശ്രീ മേൽ നോട്ടത്തിൽ സംസ്ഥാനത്തുടനീളം നടന്നുവരുന്ന ജനകീയ ഹോട്ടലുകൾ നിർത്താൻ സാധ്യത. ജനകീയ ഹോട്ടലുകൾക്ക് നൽകി വരുന്ന സർക്കാർ സബ്സിഡി വലിയ സാമ്പത്തിക ബാധ്യതയാവുന്നതിനാൽ മേലിൽ സബ്സിഡി നൽകാനാവില്ലെന്നാണ് സർക്കാർ നിലപാട്.

കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയതാണ് ജനകീയ ഹോട്ടലുകൾ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സബ്സിഡി നൽകി ജനകീയ ഹോട്ടലുകൾ നിലനിർത്തേണ്ടതില്ലെന്നതാണ് സർക്കാർ നിലപാട്.

സർക്കാർ വില നിയന്ത്രണങ്ങൾ ഒഴിവാക്കി ലാഭകരമായ നിരക്കിൽ ജനകീയ ഹോട്ടൽ സംരംഭങ്ങൾ തുടർന്ന് പോകുന്നതിന് അവസരമൊരുക്കണം. ഇത് സംബന്ധമായി തദ്ദേശ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അഭിപ്രായവുയരുകയുണ്ടായെങ്കിലും ,നിർദ്ദേശങ്ങൾ പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറോട് മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

ഹോട്ടലുകളിൽ 60 രൂപയ്ക്ക് ഉൗണ് നൽകുമ്പോൾ ജനകീയ ഹോട്ടലുകളിൽ ഇരുപത് രൂപയ്ക്കും പാർസലാണെങ്കിൽ 25 രൂപയ്ക്കുമാണ് നൽകിയിരുന്നത്. ഒരു ഉൗണിന് പത്ത് രൂപയാണ് സർക്കാർ സബ്സിഡിയായി നൽകിയിരുന്നത്. ഇപ്രകാരം  കുറേ ഹോട്ടലുകൾ ഇതിനകം നിർത്തിക്കഴിഞ്ഞു. അവശേഷിക്കുന്നവയ്ക്ക് സബ്സിഡി നിർത്തുന്നതോടെ പൂട്ടും വീഴും.

മുറിവാടക, വെള്ളം, വൈദ്യുതി നിരക്കുകൾ ഗ്രാമപഞ്ചായത്തുകൾ വഹിക്കണമെന്നുണ്ടെങ്കിലും അതും പൂർണ്ണ തോതിലല്ല. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം ഉൾപ്പെടെയുള്ളവ കൂടിയാകുമ്പോൾ ജനകീയ ഹോട്ടലുകൾക്ക് പൂട്ട് വീഴാൻ ഇനി അധികനാൾ വേണ്ടിവരില്ല.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് പ്രതിസന്ധി മഹല്ല് നിവാസികളിൽ പുകയുന്നു

Read Next

ഫാഷൻ ഗോൾഡ് വ്യാജരേഖാ കേസ്: അന്വേഷണം പുരോഗമിക്കുന്നു