ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു

മാവുങ്കാൽ: ജോലിക്കിടയിൽ ലൈൻ മേൻ ഹൃദയ ഘാതത്തെ തുടർന്ന്   മരണപ്പെട്ടു. മാവുങ്കാൽ മണ്ണട്ടയിലെ കുമാരൻ 51, ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചോയ്യംകോട് സബ്ബ് സ്റ്റേഷൻ പരിധിയിൽ പ്ലാത്തടത്ത് ജോലിക്കിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . പരേതനായ കുഞ്ഞാരൻ – മാധവി ദമ്പതികളുടെ മകനാണ് .ഭാര്യ ഗൗരി. മക്കൾ: സുഭോഷ്, സനൽ കുമാർ.

LatestDaily

Read Previous

ചിത്രം തെളിഞ്ഞു; പ്രചരണം ചൂട് പിടിച്ചു

Read Next

മുഹമ്മദ് കുഞ്ഞി