കാഞ്ഞങ്ങാട്: നിത്യാനന്ദ യുവജന സേവാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് കേരള സംസ്ഥാന പൂക്കള മത്സരം 2023 ആഗസ്ത് 29-ന് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ ആശ്രമത്തിൽ നടക്കും. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ബാലകൃഷ്ണൻ മെമ്മോറിയൽ സ്വർണ്ണ കപ്പും (റോളിംഗ് )35000 രൂപയും സ്ഥിരം ഷീൽഡും സമ്മാനിക്കും.
രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ നേടുന്ന ടീമിന് യഥാക്രമം 25035,15035,10035 രൂപയും ഷീൽഡും മറ്റു സമ്മാനങ്ങളും നൽകും. അഞ്ചു മുതൽ പത്താം സ്ഥാനം നേടുന്ന ടീമുകൾക്ക് 5000 രൂപയും,കൂടാതെ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും 2500/-രൂപ വീതം പ്രത്യേക ക്യാഷ് പ്രൈസും സമ്മാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 94476 49223, 94973 41341, 90379 79268 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.