ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: തുറമുഖ വകുപ്പ് ഓൺലൈൻ ബുക്കിങ്ങ് വഴി വിതരണം ചെയ്യുന്ന മണൽ ഉപഭോക്താക്കൾക്ക് ലഭിക്കാതെ സ്ഥിരമായി ചിലർക്ക് മാത്രം ലഭിക്കുന്നതിന് പിന്നിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് സംശയമുയരുന്നു. തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള ജില്ലയിലെ കടവുകളിൽ നിന്നും ഇ മണൽ ബുക്കിങ്ങ് വഴി വിതരണം ചെയ്യേണ്ട മണലാണ് സ്ഥിരമായി ഒരു സംഘം തട്ടിയെടുക്കുന്നത്.
കെട്ടിട നിർമ്മാണത്തിന് പെർമിറ്റെടുത്ത് കാത്തിരിക്കുന്നവർക്ക് ഇ മണൽ ബുക്കിങ്ങ് വഴി ലഭിക്കാത്ത മണൽ സ്ഥിരമായി ചിലർക്ക് മാത്രം ലഭിക്കുന്നതിന് പിന്നിലെ കളിയാണ് അപേക്ഷകരിൽ സംശയമുണ്ടാക്കുന്നത്. ദിവസവും രാവിലെ 11.30 മണി മുതലാണ് തുറമുഖ വകുപ്പ് വഴി വിതരണം ചെയ്യുന്ന മണലിന്റെ ഓൺലൈൻ ബുക്കിങ്ങ് ആരംഭിക്കുന്നത്.
ബുക്കിങ്ങ് ആരംഭിച്ച് മിനിട്ടുകൾക്കുള്ളിൽത്തന്നെ ബുക്കിങ്ങ് അവസാനിക്കുന്നതിന് പിന്നിൽ അനധികൃത മണൽ മാഫിയയും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് പൊതുജനം ആരോപിക്കുന്നത്. തുറമുഖ വകുപ്പിന്റെ ഓൺലൈൻ മണൽ ബുക്കിങ്ങ് സൈറ്റിൽക്കയറി സ്ഥിരമായി മണൽ പെർമിറ്റ് നേടുന്ന സംഘം ഈ മണൽ അന്യായവിലയ്ക്ക് മറിച്ചു വിൽക്കുന്നതായും സംശയമുയർന്നിട്ടുണ്ട്.
പൊതുജനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ന്യായമായ വിലയ്ക്ക് ലഭിക്കേണ്ട മണലാണ് മണൽ മാഫിയ ഓൺലൈൻ ബുക്കിങ്ങിലൂടെ തട്ടിയെടുക്കുന്നത്. മണൽ മാഫിയയും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനെ നിയന്ത്രിക്കുന്നതെന്നും ഉപഭോക്താക്കൾ സംശയിക്കുന്നു.