പനി ബാധിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു. തെരുവത്ത് ലക്ഷ്മിനഗറിലെ വിനോദിന്റെയും സൗമ്യയുടെയും മകന്‍ റയാന്‍ കൃഷ്ണനാണ് മരിച്ചത്. ചെന്നൈയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ് താമസം. ചൊവ്വാഴ്ച രാത്രിയാണ് പനി ബാധിച്ച് കുട്ടി മരിച്ചത്. രാത്രിയോടെ മൃതദേഹം ലക്ഷ്മിനഗറിലെ വീട്ടിലെത്തിച്ച്, രാത്രി തന്നെ ജില്ലാശുപത്രിക്ക് സമീപത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരുഷ് കൃഷ്ണ സഹോദരനാണ്.

Read Previous

പീഢനശ്രമം : സിപിഎം നേതാവിനെ പുറത്താക്കി

Read Next

മോഷ്ടിച്ച വാഹനത്തിലെത്തി മൊബൈൽ ഫോൺ കവർന്നു