ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: സഹകരണ സ്ഥാപനത്തിലെ ദിനകലക്ഷന്‍ ഏജന്റായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പാർട്ടി അന്വേഷണത്തെത്തുടർന്ന് വ്യാപാരി നേതാവിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കി. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗവും സി.പി.എം തായിനേരി വെസ്റ്റ് ബ്രാഞ്ചംഗവുമായതായി നേരിയിലെ കെ.വി.അനൂപ് കുമാറിനെതിരേയാണ് പാര്‍ട്ടി നടപടി.
പരാതി ഉയർന്നു വന്ന ഘട്ടത്തിൽഅന്വേഷണ വിധേയമായി ഇയാളെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് യോജിക്കാത്ത പ്രവൃത്തി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിന്റെ ദിന കലക്ഷന്‍ ഏജന്റായ യുവതിയുടെ പരാതിയിലാണ് നടപടി. കലക്ഷന്‍ പിരിക്കാനായി സ്ഥാപനത്തിലെത്തിയപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
സംഭവ ദിവസം യുവതി ബാങ്ക് സെക്രട്ടറിക്ക് പരാതി നല്‍കുകയും സെക്രട്ടറി പരാതി പാര്‍ട്ടിക്ക് കൈമാറിയതിനെ തുടര്‍ന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി നേതാക്കളായ കെ.കെ.കൃഷ്ണൻ, പി.ശ്യാമള, പോത്തേരകൃഷ്ണൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.