ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കോർപ്പറേഷനാക്കാൻ സർക്കാർ തലത്തിൽ ആലോചന. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ കോർപ്പറേഷനുകൾ നിലവിലുണ്ട്. കണ്ണൂരും കോഴിക്കോടും നിലവിൽ കോർപ്പറേഷനുകളാണ്. കാസർകോട് ജില്ലയിൽ കാസർകോടും, കാഞ്ഞങ്ങാടും നീലേശ്വരവും നഗരസഭകളാണ്.
അജാനൂർ പഞ്ചായത്തിന്റെ തീരദേശത്തിൽ ചിത്താരിപ്പുഴവരെയുള്ള ഭാഗവും മടിക്കൈ പഞ്ചായത്തിൽ നിന്നുള്ള ഏതാനും ഭാഗവും കൂട്ടിച്ചേർത്ത് കാഞ്ഞങ്ങാട് നഗരം വിപുലീകരിച്ച് ജനസംഖ്യ ഉയർത്തി കോർപ്പറേഷനാക്കാനാണ് ആലോചന. നഗരസഭ മാറി കോർപ്പറേഷനായാൽ കേന്ദ്ര ഫണ്ടുകൾ ധാരാളം ലഭിക്കുകയും അതുവഴി വൻ വികസനം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം.
മടിക്കൈ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് നിന്ന് നല്ലൊരു ഭാഗം കാഞ്ഞങ്ങാട് കോർപ്പറേഷനിൽ ലയിക്കപ്പെട്ടാൽ ജില്ലാ പഞ്ചായത്തു ഭരണം ഇടതുമുന്നണിക്ക് നഷ്ടമാകുമെന്ന രാഷ്ട്രീയ കണക്കുകൂട്ടലും ഇല്ലാതില്ല.