ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പള്ളിക്കര പൂച്ചക്കാട് പ്രവാസി അബ്ദുൾ ഗഫൂർ ഹാജിയുടെ നഷ്ടപ്പെട്ട 600 പവൻ സ്വർണ്ണാഭരണങ്ങൾ കണ്ടെത്താനുള്ള പോലീസ് അന്വേഷണത്തിൽ സംശയത്തിന്റെ കുന്തമുനയിൽ നിൽക്കുന്ന ജിന്ന് യുവതി, താൻ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചു.
ഉദുമ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി ഷെമീമയും 35, ഭർത്താവ് ഉവൈസും 42, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതിയിൽ നേരിട്ട് ഹാജരായാണ് ബേക്കൽ പോലീസ് തങ്ങളിൽ നടത്താൻ തീരുമാനിച്ച നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് തയ്യാറാല്ലെന്ന് ന്യായാധിപനെ ബോധ്യപ്പെടുത്തിയത്.
ബേക്കൽ പോലീസ് ഐപി, യു.പി. വിപിനാണ് ഷെമീമയേയും ഭർത്താവിനേയും ഹാജിയുടെ 600 പവൻ സ്വർണ്ണം നഷ്ടപ്പെട്ട കേസ്സിൽ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയിൽ ഹരജി ബോധിപ്പിച്ചത്. നുണപ്പരിശോധനയ്ക്കും മുകളിലുള്ള രാസ പരിശോധനയാണ് നാർക്കോ അനാലിസിസ്. ഞരമ്പുകളിൽ രാസവസ്തു കയറ്റി അർധ ബോധാവസ്ഥയിലാക്കിയ ശേഷം ചോദ്യം ചെയ്യലിന് വിധേയമാക്കുന്ന ആധുനിക ശാസത്രീയ സംവിധാനമാണ് നാർക്കോ അനാലിസിസ്.
ഷെമീമയും ഭർത്താവും ഹരജിയുമായി നേരിട്ടാണ് ഇന്ന് കോടതിയിൽ ഹാജരായത്. ഹരജി സ്വീകരിച്ച ന്യായാധിപൻ ഹരജിയിൽ തീർപ്പ് കൽപ്പിക്കാൻ ആഗസ്ത് 5-ന് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. താൻ സ്താനാർബ്ബുധം ബാധിച്ച സ്ത്രീയാണെന്നും അതുകൊണ്ട് തന്നെ രാസ പദാർത്ഥങ്ങൾ ശരീരത്തിൽ പ്രവേശിപ്പിച്ചുകൊണ്ട് നടത്തുന്ന നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് താൻ തയ്യാറല്ലെന്ന് ജിന്ന് യുവതി ന്യായാധിപന് നൽകിയ അപേക്ഷയിൽ പറയുന്നു.