ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ഉപഭാരവാഹികളുടെയും ട്രഷററെയും പ്രവർത്തക സമിതിയംഗങ്ങളെയും തെരഞ്ഞെടുക്കാൻ ഇന്ന് നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പിനെച്ചൊല്ലി ചോദ്യമുയർന്നു. ഹിതപരിശോധനയെന്ന കുറുക്കുവഴിയിലൂടെ സംയുക്ത ജമാഅത്ത് സിക്രട്ടറിയായ ബശീർവെള്ളിക്കോത്തിനെതിരെയാണ് യോഗത്തിൽ ചോദ്യമുയർന്നത്.
ഹിതപരിശോധനയെന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയല്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത ഒരുവിഭാഗം പ്രതിനിധികൾ ആരോപിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വിധത്തിലാണ് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് ഹിതപരിശോധന നടന്നത്.
ജനറൽ സിക്രട്ടറി പദം ലഭിക്കാൻ ബശീർ വെള്ളിക്കോത്ത് കണ്ടുപിടിച്ച കുറുക്കുവഴിയാണ് ഹിതപരിശോധനയെന്നാണ് ആക്ഷേപം. ഹിതപരിശോധനയ്ക്കെതിരെ പ്രതിനിധികളായ അഷ്റഫ് കൊളവയൽ, ഹമീദ് ചേരക്കാടത്ത് എന്നിവർ കോടതിയെ സമീപിച്ചിരുന്നുയ ഹോസ്ദുർഗ്ഗ് മുൻസിഫ് കോടതിയിൽ ഇവർ സമർപ്പിച്ച പരാതിയിൽ കോടതി വരണാധികാരിയായ വൺഫോർ അബ്ദുൾ റഹ്മാൻ ഹാജിയടക്കം 3 പേർക്ക് നോട്ടീസയച്ചിരുന്നു.
തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചവരെ ഇന്നത്തെ യോഗത്തിൽ പങ്കെടുപ്പി ക്കാതിരിക്കാൻ ബശീറിന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നുവെങ്കിലും ഇരുവരും യോഗത്തിൽ പങ്കെടുത്തു. അസീസ് മങ്കയത്തെ ട്രഷററാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബശീർ വെള്ളിക്കോത്ത് മലയോര ജമാഅത്ത് പ്രതിനിധികളുടെ പിന്തുണയോടെ ജനറൽ സിക്രട്ടറിയായത്.
ഇന്ന് നടന്ന യോഗത്തിൽ ബല്ലാക്കടപ്പുറത്തെ ഏ. അബൂബക്കർ ഹാജി സംയുക്ത ജമാഅത്ത് ട്രഷററായതോ ബശീർ വെള്ളിക്കോത്ത് മലയോര ജമാഅത്ത് പ്രതിനിധികളോട് ഉത്തരം പറയേണ്ടി വരും. ഇന്ന് നടന്ന യോഗത്തിൽ ബശീറിനെ ജനറൽ സിക്രട്ടറിയായി വീണ്ടും അംഗീകരിച്ചുവെങ്കിലും കോടതിയിലുള്ള ഹർജിയിലെ തീരുമാന പ്രകാരമായിരിക്കും ബശീറിന്റെ ജനറൽ സിക്രട്ടറി സ്ഥാനം..