ബിസിനസ് പങ്കാളിത്തം വാഗ്ദാനം  ചെയ്ത് 3 ലക്ഷം തട്ടിയെടുത്തു

സ്വന്തം ലേഖകൻ

ബേക്കൽ: പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പള്ളിക്കര സ്വദേശിനിയിൽ നിന്നും 3 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മേൽപ്പറമ്പിലെ നസീറിന്റെ ഭാര്യയും പള്ളിക്കര സ്വദേശിനിയുമായ തനൂജയിൽ നിന്ന് അതിഞ്ഞാൽ തെക്കേപ്പുറത്തെ റിയാസിന്റെ ഭാര്യ റുബീന 3 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. മേൽപ്പറമ്പിൽ വസ്ത്രവ്യാപാരം നടത്തുന്ന തനൂജയുടെ  അനുജത്തിയുടെ സഹപാഠിയാണ് റുബീന.

വസ്ത്രാലയത്തിലേക്കാവശ്യമായ പേപ്പർ ക്യാരിബാഗുകൾ നിർമ്മിക്കാനുള്ള സംരംഭത്തിൽ പങ്കാളിത്തം വാദ്ഗാനം ചെയ്ത് 2023 ജനുവരി 22-നാണ് റുബീന തനൂജയിൽ നിന്നും 3 ലക്ഷം രൂപ കൈപ്പറ്റിയത്. ഇതിന് പകരമായി 3 ലക്ഷം രൂപയുടെ ചെക്കും റുബീന തനൂജയ്ക്ക് നൽകിയിരുന്നു.   പണം കൈപ്പറ്റിയതിന്റെ തൊട്ടടുത്ത ദിവസം റുബീന ഭർത്താവ് റിയാസിനൊപ്പം ഒമാനിലേക്ക് പോയി. പണം നഷ്ടപ്പെട്ട യുവതി റുബീനയെ ഫോണിൽ കിട്ടാത്തതിനാൽ ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു.  ഇതിന്റെ പേരിൽ ഇവരുടെ ഭർത്താവ് നസീറിനെതിരെ റുബീനയുടെ ബന്ധുക്കൾ ബേക്കൽ പോലീസ്സിൽ പരാതിയും നൽകി. നഷ്ടപ്പെട്ട 3 ലക്ഷം തിരികെ കിട്ടാത്തതിനെത്തുടർന്ന് തനൂജ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്

Read Previous

കാഞ്ഞങ്ങാട്ടെ മതസ്പർദ്ധ കേസ്സ് എൻ ഐ ഏ ഏറ്റെടുക്കില്ല

Read Next

ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഹോട്ടലുകൾക്ക് പിഴ