പള്ളിക്കര മേൽപ്പാലം തുറന്നു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണികൾക്കായി നീലേശ്വരം പള്ളിക്കര റെയിൽവെ ഗേറ്റ് ഇന്ന് രാവിലെ 7 മുതൽ അടച്ചിട്ടു. പുതുതായി നിർമ്മിച്ച റെയിൽവേ മേൽപ്പാലം  വഴി ഗതാഗതം ക്രമീകരിച്ച് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. ദേശീയ പാതാ അതോറിറ്റി നൽകിയ താൽക്കാലിക പൂർത്തീകരണ കത്ത് കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.

വാഹനങ്ങളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് റയിൽവേ മേൽപ്പാലം വഴി ഗതാഗതം  തിരിച്ചുവിട്ടത്. പള്ളിക്കര റെയിൽവേ ഗേറ്റ് വഴി ഗതാഗതം നടത്തുന്ന എല്ലാ വാഹനങ്ങൾക്കും  പുതുതായി നിർമ്മിച്ച റെയിൽവേ മേൽപ്പാലം ഉപയോഗിക്കാം.  മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത ക്രമീകരണം തുടരും. 

എല്ലാ യാത്രക്കാരും വാഹനമോടിക്കുന്നവരും പൊതുജനങ്ങളും  ഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും വഴിതിരിച്ചുവിടൽ  അടയാളങ്ങളും ട്രാഫിക് പോലീസ്  നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഗതാഗത നിയന്ത്രണത്തിനായി അധിക പോലീസിനെ വിന്യസിക്കാനായി ട്രാഫിക് പോലീസ് വകുപ്പിന് നിർദ്ദേശം നൽകി.

പ്രധാന കവലകളിലും മറ്റിടങ്ങളിലും  ഗതാഗതം നിയന്ത്രിക്കാൻ  ചുമതല നൽകും. ശരിയായ മാർഗനിർദ്ദേശത്തിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സൂചനാ ബോർഡുകളും ഗേ റ്റ് അടച്ചിട്ടത് സംബന്ധിച്ചും ബോർഡുകൾ സ്ഥാപിക്കും.    അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും ഉറപ്പാക്കാനുമാണ് പുതിയ തീരുമാനം. പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന്  കളക്ടർ അഭ്യർത്ഥിച്ചു.

LatestDaily

Read Previous

ഉമ്മൻചാണ്ടി കാഞ്ഞങ്ങാടിനെ ചേർത്തു പിടിച്ചു

Read Next

അപകടവസ്ഥയിലായ കൊവ്വല്‍പ്പള്ളി ഓവുചാൽ നിര്‍മ്മാണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു