സിപിഎം പ്രവർത്തകനെ ആക്രമിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സിപിഎം പ്രവർത്തകനെ ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5-30 മണിക്കാണ് ബല്ല അത്തിക്കോത്ത ഏ.സി. നഗറിൽ ഒമ്പതംഗ സംഘം സിപിഎം പ്രവർത്തകനെ ആക്രമിച്ചത്. അത്തിക്കോത്ത് ചേരിക്കൽ ഹൗസിൽ നാരായണന്റെ മകൻ ബി. കൃഷ്ണനെയാണ് 33, ബിജെപി പ്രവർത്തകർ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്.

സിപിഎം കൊടി മരം നശിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമം. സംഭവത്തിൽ ബിജെപി പ്രവർത്തകരായ രാഹുൽ സുജിത്ത്, സുധീഷ്, നന്ദലാൽ, വിപിൻ, അശ്വിൻ, ഷിജു, കണ്ടാലറിയാവുന്ന 2 പേർ എന്നിങ്ങനെ 9 പേർക്കതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തത്. അക്രമത്തിൽ പരിക്കേറ്റ കൃഷ്ണനെ സിപിഎം നേതാക്കൾ ജില്ലാ ആശുപത്രിയിൽ  സന്ദർശിച്ചിരുന്നു.

LatestDaily

Read Previous

പൂളിൽ വീണ് കുട്ടി മരിച്ചു

Read Next

വൈദ്യുതി ജീവനക്കാരന് ബേക്കറി ഉടമയുടെ മർദ്ദനം