മംഗളയുടെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന 12618 നമ്പർ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിന് നേരത്തെ കാഞ്ഞങ്ങാട്ടുണ്ടായിരുന്ന സ്റ്റോപ്പ് കോവിഡ് കാലത്ത് എടുത്ത് മാറ്റിയിരുന്നു. എന്നാൽ മംഗളക്ക് പുതിയ സ്റ്റോപ്പുകൾ മറ്റിടങ്ങളിൽ അനുവദിച്ചപ്പോഴും കാഞ്ഞങ്ങാട്ടെ നിർത്തിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ റെയിൽവെ തയ്യാറായില്ല.

കോഴിക്കോടിനും വടകരക്കുമിടയിൽ കൊയിലാണ്ടിയിലാണ് മംഗളക്ക് പുതുതായി സ്റ്റോപ്പനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായത്. നാളെ മുതൽ കൊയിലാണ്ടിയിൽ എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസ് പരീക്ഷണാർത്ഥം നിർത്തും.  കോവിഡ് കാലത്തെ സവിഷേശ സാഹചര്യം പറഞ്ഞ് നിർത്തിയ കാഞ്ഞങ്ങാട്ടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ റെയിൽവെ സന്നദ്ധമാകാത്തതിന്റെ പിന്നിലെ താൽപ്പര്യം എന്താണെന്നത് വിചിത്രമാ. ഏ ക്ലാസ്സ് പദവിയിലുള്ള കാസർകോട് ജില്ലയിൽ ഏറ്റവുമധികം വരുമാനമുള്ള സ്റ്റേഷനാണ് കാഞ്ഞങ്ങാട്.

ഇക്കാര്യം സൂചിപ്പിച്ച് കാഞ്ഞങ്ങാട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനും നഗര വികസന സമിതിയും ഉൾപ്പെടെ സംഘടനകൾ റെയിൽവെ അധികൃതർക്കും റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാനും നേരിട്ട് നിവേദനം നൽകിയിട്ടും കാഞ്ഞങ്ങാട്ടെ, മംഗളയുടെ  സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തത് വലിയതോതിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

LatestDaily

Read Previous

കഞ്ചാവ് പിടികൂടി

Read Next

വ്യാപാരി സംഘടനയിൽ വ്യാപാരികളല്ലാത്തവർ