അവയവദാനത്തിന്റെ പേരിൽ  പണം തട്ടിയ കാസർകോട്  സ്വദേശി  പിടിയിൽ

കൊച്ചി : അവയവം ദാനം നൽകാമെന്നുപറഞ്ഞ് വിവിധ രോഗികളിൽനിന്നും അവരുടെ ബന്ധുക്കളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ. കാസർകോട്, ബളാൽ പാറയിൽ വീട്ടിൽ പി.കെ. സബിനാണ് 25, ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്.എറണാകുളത്തെ ഒരു സ്വകാര്യ  ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലുള്ള വ്യക്തി സഹായത്തിനായി ഫെയ്സ് ബുക്കിലൂടെ നൽകിയ വാർത്ത കണ്ടാണ് സബിൻ ബന്ധപ്പെട്ടത്. രോഗിക്ക് കരൾ നൽകാൻ സന്നദ്ധനെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

രക്തപരിശോധനയിൽ ഗ്രൂപ്പ് വേറെയാണെന്ന് മനസ്സിലായതിനാൽ രോഗിയുമായി ചേർന്ന് പോകുന്ന  രക്തഗ്രൂപ്പുള്ള സുഹൃത്തിനെ സബിന്റെ പേരിൽ ലാബിൽ അയച്ച് റിപ്പോർട്ട് സംഘടിപ്പിച്ചു. അങ്ങനെ രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം ആർജിച്ച് പിന്നീട് അവരിൽനിന്ന് പണം തട്ടുകയായിരുന്നു. കിഡ്നികൾ തകരാറിലായ മറ്റൊരു രോഗിക്ക് കിഡ്നി നൽകാമെന്നു പറഞ്ഞും സമാന രീതിയിൽ പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

LatestDaily

Read Previous

കരിന്തളത്ത് ഡിവൈഎഫ്ഐയിൽ വെട്ടിനിരത്തൽ

Read Next

ആരുടെ കൂടെയും  ഒളിച്ചോടിയിട്ടില്ലെന്ന് സഫ്്വാന