കെടിസി ഭൂമി  വിൽപ്പനക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കേരളത്തിലെ പ്രമുഖ പാർസൽ സർവ്വീസ് സ്ഥാപനമായ  കെ.ടി.സിയുടെ (കേരള ട്രാൻസ്പോർട്ട് കമ്പനി) കാഞ്ഞങ്ങാട് ശാഖ സ്ഥിതി ചെയ്യുന്ന ഭൂമി വിൽപ്പനയ്ക്ക്. കാഞ്ഞങ്ങാടിന്റെ കണ്ണായ സ്ഥലത്ത് 50 വർഷം മുമ്പ് ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ചാണ് ജില്ലയിൽ ഇദംപ്രഥമായി കെ.ടി.സി പാർസൽ സർവ്വീസിന് തുടക്കം കുറിച്ചത്. മാതൃഭൂമി പത്രത്തിന്റെ ഡയറക്ടറും കോഴിക്കോട്ടെ സിനിമ നിർമ്മാണ കമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമയുമായ പി.വി. ചന്ദ്രന്റെ ഉടമസ്ഥതയിലാണ് കെ.ടി.സിയുടെ കാഞ്ഞങ്ങാട്ടുള്ള മൂന്ന് സെന്റ് ഭൂമിയുള്ളത്.

LatestDaily

Read Previous

കച്ചവട പങ്കാളി തർക്കം അതിഞ്ഞാൽ പെട്രോൾ ബങ്ക് അടച്ചുപൂട്ടി

Read Next

എൻസിപി പെൺവിഷയം; സ്ത്രീകളടക്കം മൂന്നുപേരെ താക്കീത് ചെയ്യും