കച്ചവട പങ്കാളി തർക്കം അതിഞ്ഞാൽ പെട്രോൾ ബങ്ക് അടച്ചുപൂട്ടി

സ്വന്തം ലേഖകൻ

അജാനൂർ: കച്ചവട പങ്കാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അതിഞ്ഞാൽ മൻസൂർ ആശുപത്രിക്ക് എതിർവശത്തുള്ള പെട്രോൾ ബങ്ക് പ്രവർത്തനം നിർത്തിവെച്ചു.  സൗത്ത് ചിത്താരി യുവാവിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ബങ്കാണ് കഴിഞ്ഞ ഒരു മാസമായി ഇന്ധനവിതരണം നടത്താതെ പൂട്ടിയിട്ടിരിക്കുന്നത്.

അവശ്യ സർവ്വീസിന്റെ പരിഗണനയിലുള്ള പെട്രോൾ ബങ്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയ മാനേജ്മെന്റിന്റെ നടപടി വാഹന ഉടമകളിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. പൂച്ചക്കാട്ടെ പ്രവാസിയും പെട്രോൾ ബങ്കുടമയും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളാണ് ബങ്ക് അടച്ചിടാൻ കാരണം. അതേസമയം വാഹന ഉടമകളുടെ ശ്രദ്ധയിലേക്ക് വേണ്ടി ബങ്കിന് മുന്നിൽ നോ സ്റ്റോക്ക് എന്നുള്ള നോട്ടീസാണ് പതിച്ചിട്ടുള്ളത്.

LatestDaily

Read Previous

പിലിക്കോട് ബാങ്ക് പ്രസിഡണ്ട് ഇനിയും രാജിവെച്ചില്ല, കോൺഗ്രസ്സിൽ പെട്ടിത്തെറി

Read Next

കെടിസി ഭൂമി  വിൽപ്പനക്ക്