മുസ് ലീം ലീഗ് 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മൂന്ന് സീറ്റുകളിൽ തർക്കം തീർന്നില്ല

കാഞ്ഞങ്ങാട്: 16 സീറ്റുകളിൽ മത്സരിക്കുന്ന മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് നഗരസഭയിൽ 13 സ്ഥാനാർത്ഥികളുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. ഒന്നിൽ കൂടുതൽ പേർ മത്സര രംഗത്തുള്ള ആറങ്ങാടി 18-ാം വാർഡ്, 37 ബാവനഗർ വാർഡ്, 35 പട്ടാക്കൽ വാർഡിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് മണ്ഡലം കമ്മിറ്റി ലീഗ് ജില്ലാ കമ്മിറ്റിക്ക് വിട്ടു.

തർക്കമുള്ള മൂന്ന് വാർഡുകളിൽ ഇന്ന് രാത്രിയോടെ ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. നാളെ മുതൽ പത്രികാ സമർപ്പണം ആരംഭിക്കുമെന്ന് മുസ്്ലീം ലീഗ് വൃത്തങ്ങൾ അറിയിച്ചു.മുസ്്ലീം ലീഗ് മത്സരിക്കുന്ന വാർഡുകളും സ്ഥാനാർത്ഥികളും  1-ാം വാർഡ് ബല്ലാ കടപ്പുറം വെസ്റ്റ്: അസ്മ മാങ്കൂൽ, 2-ാം വാർഡ് ബല്ലാ കടപ്പുറം ഈസ്റ്റ്: അനീസ ഹംസ. 12-ാം വാർഡ് കൂളിയങ്കാൽ: ടി. മുഹമ്മദ്കുഞ്ഞി, 16-ാം വാർഡ് കണിയാകുളം: ടി.കെ. സുമയ്യ, 27-ാം വാർഡ് പടന്നക്കാട്: ഹസീന റസാഖ്, 32-ാം വാർഡ് കുറുന്തൂർ: വസിം പടന്നക്കാട്, 33-ാം വാർഡ് ഞാണിക്കടവ്: കെ. മറിയം, 36-ാംവാർഡ് കല്ലൂരാവി: അബ്ദുൾ റഹ്മാൻ സെവൻ സ്റ്റാർ, 38-ാം വാർഡ് ആവിയിൽ റസിയ ഗഫൂർ. എം. വി, 39-ാം വാർഡ് കുശാൽ നഗർ: ആയിഷ. കെ, 40-ാം വാർഡ് ഹൊസ്ദുർഗ് കടപ്പുറം: സി.എച്ച്. സുബൈദ, 41-ാം വാർഡ് കൊവ്വൽ എച്ച്. റഷീദ്, 43-ാം വാർഡ് മീനാപ്പീസ് കെ.കെ. ജാഫർ. വാർഡ്- 18 നിലാങ്കര, വാർഡ്-35 പുഞ്ചാവി, വാർഡ്- 37 ബാവാനഗർ എന്നിവിടങ്ങളിലുള്ള അനിശ്ചിതത്വം തുടരുകയാണ്.

LatestDaily

Read Previous

പുഴയിൽ കാണാതായ 16 കാരന്റെ മൃതദേഹം കിട്ടി കാസർകോട് അഗ്നിരക്ഷാ സേനയ്ക്കെതിരെ പ്രതിഷേധം

Read Next

ഫേസ്ബുക്ക് പ്രണയത്തിൽ മുങ്ങിയ യുവതി വിവാഹിതയായി തിരിച്ചെത്തി